സ്വപ്‌നത്തില്‍ ഈ കാഴ്‌ചകള്‍ കടന്നു വന്നിട്ടുണ്ടോ ? എങ്കില്‍ ഭയക്കണം

സ്വപ്‌നത്തില്‍ ഈ കാഴ്‌ചകള്‍ കടന്നു വന്നിട്ടുണ്ടോ ? എങ്കില്‍ ഭയക്കണം

 astrology , astro , belief , വിശ്വാസം , ജ്യോതിഷം , സ്വപ്‌നം , മനസ് , യാത്ര
jibin| Last Modified ചൊവ്വ, 26 ജൂണ്‍ 2018 (16:20 IST)
സ്വപ്‌നം കാണുന്നത് ഏതൊരു വ്യക്തിയേയും ചിലപ്പോള്‍ സമ്മര്‍ദ്ദത്തിലാക്കും. ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമായ സ്വപ്‌നങ്ങള്‍ മനസിനെ വേട്ടയാടുമെന്നാണ് വിദഗ്ദര്‍ അവകാശപ്പെടുന്നത്.

കാണുന്ന സ്വപ്‌നങ്ങള്‍ക്ക് പലതരത്തിലുള്ള അര്‍ഥങ്ങള്‍ ഉണ്ടെന്നാണ് വിശ്വാസം. നല്ലതും ചീത്തയുമായ കാര്യങ്ങളുമായി നമ്മള്‍ കാണുന്ന സ്വപ്‌നങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു.

പോകുന്നതും വലിയ മലകളുടെയോ കുന്നുകളുടയോ മുകളിലേക്ക് കയറി പോകുന്നതോ ആയ സ്വപ്‌നത്തിന് ചില പ്രത്യേക അര്‍ഥങ്ങളുണ്ട്. ഈ യാത്രയില്‍ അപകടം സംഭവിക്കുന്നതു കണ്ടാല്‍ ആരോഗ്യം നശിക്കുമെന്നാണ് വിശ്വാസം.

പര്‍വതത്തില്‍ കയറുന്നയാള്‍ അതിന്റെ മുകളില്‍ എത്തുന്നതിനു മുമ്പുതെന്ന ഉറക്കത്തില്‍നിന്ന് ഉണര്‍ന്നാല്‍ ദു:ഖപരവശനാകുമെന്നും പറയപ്പെടുന്നു. അതേസമയം, ഇക്കാര്യങ്ങളിലെ സത്യാവസ്ഥ സംശയത്തിന്റെ നിഴലിലാണ്.

ഓരോ വ്യക്തിയുടെയും മാനസിക വിചാരങ്ങളുമായി ബന്ധപ്പെട്ടാണ് അവര്‍ കാണുന്ന സ്വപ്‌നങ്ങളും. കൂടുതലായി ചിന്തിക്കുകയും ഇടപെഴകുകയും ചെയ്യുന്ന കാര്യങ്ങള്‍ മനസില്‍ നിറയുകയും തുടര്‍ന്ന് അവ സ്വപ്‌നത്തില്‍ വരുന്നതും സ്വാഭാവികമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :