അപർണ|
Last Modified ഞായര്‍, 24 ജൂണ്‍ 2018 (12:36 IST)
ക്ഷേത്രത്തിനടുത്ത് വീട് നിർമിച്ചാലുണ്ടാകുന്ന ഗുണ-ദോഷങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.ശാന്തസ്വരൂപികളായ ദേവീദേവന്മാരുടെ ആലയങ്ങളുടെ മുൻദിക്കിലും വലത് വശത്തും ഗൃഹം നിർമ്മിച്ച് താമസിക്കുന്നത് ഉത്തമമാണെന്ന് ജ്യോതിഷം പറയുന്നു.
ദേവാലയങ്ങളേക്കാൾ ഉയരത്തിൽ സമീപമുള്ള ഗൃഹങ്ങൾ നിൽക്കാൻ പാടില്ല. അത് വീടിന്റെ കാര്യത്തിൽ മാത്രമല്ല, കെട്ടിടങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. ക്ഷേത്രത്തിനടുത്ത് ബഹുനിലക്കെട്ടിടങ്ങൾ വയ്ക്കുമ്പോൾ ശാസ്ത്രപ്രകാരം അകലം നിശ്ചയിച്ചായിരിക്കണം നിർമ്മിക്കേണ്ടത്.
ഇന്നത്തെ ചുറ്റുപാടിൽ സ്ഥലസൗകര്യങ്ങളും മറ്റും നോക്കുമ്പോൾ വാസഗൃഹം ക്ഷേത്രത്തിൽ നിന്ന് ഏറ്റവും കുറഞ്ഞത് 250 അടിയെങ്കിലും അകലെയായിരിക്കണം. ഇതായിരിക്കും ഉത്തമം. ഇതെല്ലാം പാലിച്ചല്ല വീട് നിർമിക്കുന്നതെങ്കിൽ
വീടിനുള്ളിൽ വൈരാഗ്യ വർദ്ധനവിനും കലഹത്തിനും കാരണമാകുന്നു.