ഈ ചിത്രങ്ങൾക്ക് വീട്ടിൽ ‘നോ എൻ‌ട്രി’ ! - കുടുംബം ശിഥിലമാകാൻ ഇത് ധാരാളം

ഈ ചിത്രങ്ങൾ വീട്ടിൽ വെയ്ക്കരുത്...

അപർണ| Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (15:30 IST)
വീട് അലങ്കരിക്കാന്‍ ഇഷ്ടമുള്ളവരാണ് പൊതുവേ മലയാളികള്‍. വീടിന്റെ ചുവരുകളിൽ തോരണങ്ങൾ തൂക്കാനും ഇഷ്റ്റത്തിനനുസരിച്ച് ചിത്രങ്ങൾകൊണ്ടലങ്കരിക്കാനും ഇഷ്ടമില്ലാത്തവരില്ല. വീടിന്റെ ഭംഗിക്കും നമ്മുടെ സന്തോഷത്തിനും വേണ്ടിയാണ് നാമിങ്ങനെ ചെയ്യുന്നത്.

എന്നാല്‍ നമ്മള്‍ സന്തോഷത്തിനു വേണ്ടി ചെയ്യുന്ന ഈ പ്രവര്‍ത്തി ചിലപ്പോള്‍ നമ്മള്‍ക്ക് തന്നെ വിനയായാലോ ? നാം നിസാരമായി കാണുന്ന ചില വസ്തുക്കൾ വീട്ടിനുള്ളിൽ എത്തിച്ചാൽ അത് നമുക്ക് തന്നെ ദോഷമാകുമത്രേ. ജ്യോതിഷ പ്രകാരം നെഗറ്റീവ് എനർജി ഉള്ള വസ്തുക്കൾ ഒന്നും വീട്ടിൽ സൂക്ഷിക്കാൻ പാടില്ല.

വാസ്തു പ്രകാരം തെറ്റായ ദിശകളില്‍ ചിത്രങ്ങള്‍ വെയ്ക്കുന്നത് സാമ്പത്തിക, മാനസിക പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കും. വീടുകളില്‍ വെയ്ക്കാന്‍ സാധിക്കുന്നതും വെച്ചുകൂടാത്തതുമായ സാധനങ്ങളിൽ ഒന്നാണ് താജ് മഹലിന്റെ രൂപം. താജ് മഹല്‍ പ്രണയത്തിന്റെ പ്രതീകമാണ്. പക്ഷേ, അതിലുപരി അതൊരു ശവകുടീരമാണ്. വീടിനുള്ളിൽ സൂക്ഷിക്കാൻ കഴിയുന്ന ഒന്നല്ലെന്ന് വ്യക്തം.

രൗദ്രഭാവമുള്ള മൃഗങ്ങളുടെ ചിത്രങ്ങള്‍ വീട്ടില്‍ വെയ്ക്കരുത്. നിങ്ങളിലെ പോസറ്റീവ് എനര്‍ജി നശിപ്പിച്ചു സമാധാനക്കേട്‌ നല്‍കുകയാണ് ഇവ ചെയ്യുന്നത് എന്ന് മറക്കരുത്.

ഒട്ടുമിക്ക വീടുകളിലും പണ്ടൊക്കെ കാണുന്നൊരു ചിത്രമായിരുന്നു മഹാഭാരതയുദ്ധം. ശ്രീകൃഷ്ണന്‍ അര്‍ജുനന് ഉപദേശം നല്‍കുന്ന ചിത്രം അത്രയ്ക്ക് പ്രശസ്തമാണ്. എന്നാല്‍ മഹാഭാരതം എന്നല്ല ഒരു യുദ്ധ ചിത്രവും വീടുകളില്‍ സൂക്ഷിക്കരുത്‌. അത് ദാരിദ്രവും ധനനഷ്ടവും മാത്രമേ കൊണ്ട് വരൂ.

കരയുന്ന കുഞ്ഞിന്റെയോ, കാത്തിരിക്കുന്ന സ്ത്രീയുടെയോ അങ്ങനെ ദുഃഖം സൂചിപ്പിക്കുന്ന ഒന്നും ഒരിക്കലും വീടുകളില്‍ വെയ്ക്കരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :