Rijisha M.|
Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (15:04 IST)
ജ്യോതിഷത്തിൽ പറയുന്ന പ്രവചനങ്ങളെല്ലാം ശരിക്കും ജീവിതത്തിൽ സംഭവിക്കുമോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമാണ്. എങ്കിലും ജ്യോതിഷത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് ജീവിക്കുന്ന നിരവധി ആളുകള്‍ ഇക്കാലത്തുമുണ്ട്.
അതുപോലെ ജ്യോതിഷമെന്നത് തട്ടിപ്പാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. എന്താണ് ഇതിന്റെ വാസ്തവമെന്ന് അറിയേണ്ടേ...
ജ്യോതിഷം എന്നത് ഒരു പ്രവചനമല്ല. അത് വെറും സൂചനകൾ മാത്രമാണ്. ഈ കാര്യം സംഭവിക്കുമെന്ന് ജ്യോതിഷമനുസരിച്ച് പറയാൻ സധിക്കില്ല. സംഭവിക്കാൻ സാധ്യതയുണ്ടെന്നു മാത്രമേ പറയാൻ കഴിയൂ. നമ്മള്‍ മുൻകരുതലുകൾ എടുക്കാന്‍ തയ്യാറായാല്‍ മാറ്റാൻ കഴിയുന്ന സൂചനകളാണു ജ്യോതിഷം എന്നാണ് ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്. നമ്മളെ ഏത് വഴിയിൽ നയിക്കണം എന്നതും ജ്യോതിഷത്തിലുണ്ട്.
നമ്മുടെ ജീവിതത്തിലെ നിർണായകമായ ഒരു ഘട്ടത്തിൽ ഏതുവഴി സ്വീകരിക്കണം എന്നറിയാതെ കുഴയുന്ന വേളയില്‍ ഒരു ജ്യോതിഷിയെ സമീപിച്ച് ഉത്തമമായ നിർദേശങ്ങൾ മാത്രം സ്വീകരിക്കാവുന്നതാണ്. നമുക്ക് വഴികാട്ടാൽ ഒരാൾ കൂടെ ഉള്ളതുപോലെ അതല്ലാതെ ജ്യോതിഷത്തിൽ പറയുന്നതൊന്നും അതേപോലെ തന്നെ ജീവിതത്തിൽ സംഭവിക്കില്ലെന്ന കാര്യം മനസിലാക്കണം. ജ്യോതിഷത്തെ അന്ധമായി വിശ്വസിക്കാനും പാടില്ല.