Rijisha M.|
Last Modified ചൊവ്വ, 26 ജൂണ്‍ 2018 (14:39 IST)
പ്രണയിക്കുന്ന കുട്ടിയെ വളയ്‌ക്കാൻ എന്ത് വഴിയും സ്വീകരിക്കുന്നവരാണ് ഇന്നത്തെ ജനറേഷൻ. എന്നാൽ പ്രണയം വിജയിക്കുന്നില്ലെന്ന പരാതിയുള്ളവര്‍ക്ക് സ്വീകരിക്കാവുന്ന മാര്‍ഗമാണ് വജ്രം സമ്മാനമായി നല്‍കുക എന്നത്. പ്രണയം തോന്നിപ്പിക്കാനുമുള്ള അദൃശ്യമായ കഴിവ് വജ്രത്തിനുണ്ടെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
പ്രണയം വിവാഹം എന്നിവയുടെ ഗ്രഹമായ ശുക്രനെ പ്രതി നിധീകരിക്കുന്നതാണ് വജ്രമാണ്. ഇതിനാല്‍ ദാമ്പത്യം കൂടുതൽ ഊഷ്മള മാകുന്നതിനോ ബന്ധങ്ങള്‍ വിജയിക്കുന്നതിനോ വജ്രം സഹായിക്കും.
ഗ്രീക്ക് സൗന്ദര്യ ദേവതയായ വീനസിനെയാണ് വജ്രം പ്രതിനിധീകരിക്കുന്നത്. അതിനാല്‍ ഇത് ധരിക്കുന്നവര്‍ക്ക് പ്രത്യേക സൗന്ദര്യം വന്നു ചേരുകയും ഇവരില്‍ പ്രണയും തുളുമ്പുകയും ചെയ്യും.
വിവാഹ നിശ്ചയ മോതിരമായി വജ്രം ഉപയോഗിക്കുന്നത് പ്രണയം വര്‍ദ്ധിക്കാനും ബന്ധം കൂടുതല്‍ ശക്തമാകുന്നതിനും വേണ്ടിയാണ്. അവിവാഹിതരുടെ വിവാഹം പെട്ടെന്ന് സാധ്യമാകുന്നതിന് വജ്രത്തിന്റെ സാമിപ്യം സഹായിക്കും. ഇനി അവൾ ഓകെ പറയുന്നില്ലെന്ന പരാതി ആർക്കും വേണ്ട.