വിദേശതൊഴിലാളികള്‍ക്കെതിരെ മന്ത്രിമാര്‍

റിയാദ്| WEBDUNIA| Last Modified വ്യാഴം, 15 നവം‌ബര്‍ 2007 (12:42 IST)

വിദേശ തൊഴിലാളികളുടെ വര്‍ദ്ധിച്ചുവരുന്ന വര്‍ദ്ധനവിനെതിരെ ഗള്‍ഫ് രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗം ചര്‍ച്ച നടത്തി.

സൌദി തലസ്ഥാനമായ റിയാദില്‍ ചേര്‍ന്ന ജി.സി.സി തൊഴില്‍മന്ത്രിമാരുടെ ഈ സമ്മേളനത്തില്‍ ഗള്‍ഫ് നാടുകളിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

സമ്മേളനത്തില്‍ എടുത്ത തീരുമാനങ്ങള്‍ 11 എണ്ണമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഇത് സാരമായി ബാധിക്കും എന്നാണ് സൂചന.

2007 ഡിസംബറില്‍ ദോഹയില്‍ നടക്കുന്ന ഇരുപത്തിനാലാമത് ജി.സി.സി യോഗത്തില്‍ല്‍ തൊഴില്‍ മന്ത്രിമാര്‍ക്ക് പുറമേ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിമാരും പങ്കെടുക്കും. ഈ സമ്മേളനത്തില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :