ദേശീയ മാധ്യമദിന സെമിനാര്‍ നാളെ

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 15 നവം‌ബര്‍ 2007 (12:33 IST)
ദേശീയ മാധ്യമ ദിനത്തോടനുബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ സംഘടിപ്പിക്കുന്ന സെമിനാര്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും.

തിരുവനന്തപുരം പ്രസ്ക്ലബ്ബിലെ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ ഹാളില്‍ സിവില്‍സപ്ലൈസ്‌ മന്ത്രി സി. ദിവാകരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദം - സ്വാതന്ത്ര്യത്തിന്‌ മുമ്പും ശേഷവും എന്നതാണ്‌ വിഷയം. വി. ശിവന്‍കുട്ടി എം.എല്‍.എ. ആദ്ധ്യക്ഷത വഹിക്കും.

ചെന്നൈയിലെ ഏഷ്യന്‍ കോളജ്‌ ഓഫ്‌ ജേണലിസം ചെയര്‍മാന്‍ ശശികുമാര്‍, കേരള സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സല്‍ ഡോ. ജെ.വി. വിളനിലം, ബി.ആര്‍.പി. ഭാസ്കര്‍, പി. രാജന്‍, കെ.യു. ഡബ്ലിയു.ജെ. ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

പി.ആര്‍.ഡി. ഡയറക്ടര്‍ പി. വേണുഗോപാല്‍, അഡീഷണല്‍ ഡയറക്ടര്‍ പി. അബ്ദുല്‍ റഷീദ്‌ എന്നിവര്‍ സംബന്ധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :