ഹജ്ജ്: മക്കയില്‍ സൌകര്യം കുറയും

മക്ക| WEBDUNIA| Last Modified ശനി, 5 ഏപ്രില്‍ 2008 (13:57 IST)

ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മക്കയില്‍ തങ്ങുന്നതിനുള്ള സ്ഥലസൌകര്യം കുറയുമെന്ന് റിപ്പോര്‍ട്ട്. വിശുദ്ധ നഗരിയായ മക്കയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹറം പള്ളിയോട് ചേര്‍ന്നുള്ള ചില കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയതാണ് ഈ സ്ഥല സൌകര്യം കുറയാന്‍ കാരണം.

സാധാരണ ഗതിയില്‍ ഈ പ്രദേശത്ത് ഇന്ത്യ, പാകിസ്ഥാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കാണ് താമസ സൌകര്യം ഒരുക്കുന്നത്.

ഇത്തവണ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് പ്രശ്നമായേക്കും എന്നും സൂചനയുണ്ട്. ഏതാണ്ട് രണ്ട് ലക്ഷം തീര്‍ത്ഥാടകരുടെ താമസ സൌകര്യം കുറയുമെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഫറം പള്ളിയില്‍ നിന്ന് പത്തോളം കിലോമീറ്റര്‍ അകലെയുള്ള ശീശ, അസീസിയ പ്രദേശങ്ങളിലായിരുന്നു ഇന്ത്യയില്‍ നിന്ന്, പ്രത്യേകിച്ച്, മലയാളികള്‍ താമസിച്ചിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :