ബ്രിട്ടന്‍: പുതിയ വിസാനിയമം 29 മുതല്‍

കൊളോണ്‍| WEBDUNIA| Last Modified ശനി, 9 ഫെബ്രുവരി 2008 (15:53 IST)

ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ക്കുള്ള വിസാ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചത്‌ ഫെബ്രുവരി 29 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്‌.

പുതിയ ഇമിഗ്രേഷന്‍ നയം പി.ബി.എസ്‌. (പോയിന്‍റ്‌ ബേസ്ഡ്‌ ഇമിഗ്രേഷന്‍ സിസ്റ്റം) കൊണ്ടുവരാന്‍ അടുത്തിടെയാണ്‌ ബ്രിട്ടന്‍ തീരുമാനിച്ചത്‌. ബ്രിട്ടന്‍റെ ഈ പുതിയ തീരുമാനം രാജ്യത്ത്‌ താമസിക്കുന്ന ആയിരക്കണക്കിന്‌ ഇന്ത്യക്കാരെ ബാധിച്ചേക്കും.

ഇവിടെ താമസിക്കുന്നവര്‍ക്ക്‌ പുറമേ ബ്രിട്ടനിലേക്ക്‌ യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിയമത്തില്‍ കര്‍ശനമായ നിബന്ധനകള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്‌.

ബ്രിട്ടനില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന വിദഗ്ധരായ വിദേശ തൊഴിലാളികള്‍ക്ക്‌ അവരുടെ താമസക്കാലാവധി നീട്ടണമെങ്കില്‍ പുതിയ നിയമപ്രകാരം അപേക്ഷ നല്‍കണം എന്നതും ഇന്ത്യക്കാരെ സാരമായി ബാധിക്കും.

പുതിയ നിയമം കൂടുതല്‍ മെച്ചപ്പെട്ടതും എന്നാല്‍ കൂടുതല്‍ കര്‍ശനവുമാണെന്ന്‌ ഇമിഗ്രേഷന്‍ മന്ത്രി ലിയാം ബേണ്‍ പറയുന്നത്‌. രാജ്യത്തിന്‌ ആവശ്യമില്ലാത്ത, അനാവശ്യമായി കടന്നുകയറുന്ന വിദേശികളെ തടയാനാണ്‌ പുതിയ നിയമം കൊണ്ടുവന്നതെന്നാണ്‌ അദ്ദേഹത്തിന്‍റെ വാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :