സൌദി ടൂറിസ്റ്റ് വിസ നല്‍കുന്നു

റിയാദ്| WEBDUNIA| Last Modified ശനി, 9 ജൂണ്‍ 2007 (17:35 IST)

സൌദി അറേബ്യ വിനോദസഞ്ചാരികള്‍ക്ക് 60 ദിവസത്തെ കാലാവധിയുള്ള വിസ നല്‍കാന്‍ തുടങ്ങി. എന്നാല്‍ ഇത് ഗ്രൂപ്പ് വിസയായിരിക്കും എന്ന് മാത്രം.

അതുപോലെ അംഗീകൃത ടൂര്‍ ഒപ്പറേറ്റര്‍മാര്‍ വഴിയായിരിക്കും വിദേശികള്‍ക്ക് ഇത്തരം വിസ നല്‍കുന്നതും. പരമാവധി സമയമാണ് 60 ദിവസം എന്നത്.

സാധാരണ ഗതിയില്‍ വിസയുടെ കാലാവധി നിശ്ചയിക്കുന്നത് ടൂര്‍ പ്രോഗ്രാം അനുസരിച്ചായിരിക്കും എന്ന് സൌദിയിലെ സുപ്രീം കമ്മീഷ ഫോര്‍ ടൂറിസം വിഭാഗത്തിലെ ഡയറക്‍ടര്‍ ജനറലായ അഹമ്മദ് അല്‍ എസ്സാ പറഞ്ഞു. സൌദിയിലേക്ക് വിദേശ വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണിതിനു പിന്നില്‍.

2020 ഓടെ പ്രതിവര്‍ഷം 1.5 മില്യന്‍ വിനോദസഞ്ചാരികളെങ്കിലും സൌദിയിലെത്തുമെന്നാണ് സൌദി അധികൃതര്‍ കണക്കുകൂട്ടുന്നത്. ഹജ്ജ്, ഉമ്രാവ് വിസകളില്‍ എത്തുന്ന തീര്‍ത്ഥാടകരെ കൂടാതെയുള്ള കണക്കാണിത്.

ഇത്തരം വിസകള്‍ ലഭിക്കുന്നത് അഞ്ച് പേരില്‍ കുറയാതെയുള്ള ഗ്രൂപ്പിനായിരിക്കും. ഗ്രൂപ്പില്‍ അടുത്ത ബന്ധുക്കളൊന്നും ഇല്ലെങ്കില്‍ സ്ത്രീകളാണ് വിസയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ അവര്‍ക്ക് കുറഞ്ഞത് 30 വയസെങ്കിലും പൂര്‍ത്തിയായിരിക്കണം എന്നതാണ് മറ്റൊരു വ്യവസ്ഥ.

നിലവില്‍ സൌദിയില്‍ വിനോദസഞ്ചാരികളെ കൊണ്ടുവരാനായി 13 അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരാണുള്ളത്. ഇതിനു മുമ്പ് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇല്ലാതിരുന്ന സമയത്ത് സൌദി എയര്‍ലൈന്‍സിനായിരുന്നു ഇതിന്‍റെ ചുമതല നല്‍കിയിരുന്നത്.

സൌദി അറേബ്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ ആറ് ശതമാനം (55 ബില്യന്‍ സൌദി റിയാല്‍ അഥവാ 14.6 ബില്യന്‍ ഡോളര്‍) വരും വിനോദസഞ്ചാരത്തിലൂടെയുള്ള വരുമാനം. ഇതില്‍ ഹജ്ജ്, ഉമ്രാവ് വിസവഴിയുള്ള തീര്‍ത്ഥാടകരും ഉള്‍പ്പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :