സൗദി കമ്പനികള്‍ക്ക്‌ വിലക്ക്‌

റിയാദ്‌:| WEBDUNIA|

തിങ്കള്‍, 2 ഏപ്രില്‍ 2007

വിദേശികളെ ജോലിക്കെടുക്കുന്നതിന്‌ 107 സൗദി കമ്പനികള്‍ക്ക്‌ സൗദി അറേബ്യന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തി.

സ്വന്തം നാട്ടുകാര്‍ക്ക്‌ മിനിമം തൊഴില്‍ ക്വോട്ട ലഭ്യമാക്കാത്തതിന്റെ പേരിലാണ്‌ സൗദി ഭരണകൂടം ഇത്തരമൊരു നടപടിക്ക്‌ മുതിര്‍ന്നത്‌. ഇത്തരത്തില്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്ന 107 കമ്പനികളെയാണ്‌ വിദേശികളെ ജോലിക്കെടുക്കുന്നത്‌ സൗദി അറേബ്യന്‍ ഭരണകൂടം വിലക്കിയിരിക്കുന്നത്‌.

ഈ കമ്പനികളെല്ലാം തന്നെ ആയിരക്കണക്കിന്‌ തൊഴിലാളികളെ സൗദിയില്‍ നിയമിച്ചിട്ടുള്ളതാണെന്നതാണ്‌ പ്രധാന പ്രശ്നമായിരികുന്നത്‌. ഈ തൊഴിലാളികളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ സൗദി പരന്മാര്‍ വരുന്നുള്ളു എന്നതാണ്‌ അധികൃതരെ ഇത്തരമൊരു നടപടിക്ക്‌ നിര്‍ബന്ധിതമാക്കിയത്‌.

സൗദിയിലെ വിദേശ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതും ഇതില്‍ തന്നെ സിംഹഭാഗവും കേരള്യരാണെന്നതും പ്രശ്നം ഗുരുതരമാക്കുന്നു.

മൂന്നു വര്‍ഷം മുന്‍പ്‌ സൗദി മന്ത്രിസഭ പാസാക്കിയ നിയമമനുസരിച്ച് ഇരുപതോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനത്തില്‍ 30 ശതമാനംപേര്‍ നാട്ടുകാര്‍ തന്നെയായിരിക്കണമെന്ന്‌ വ്യവസ്ഥയുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :