ബിര്‍ളാ സ്കൂളുകള്‍ - ഖത്തറിന്റെ പുതുവെളിച്ചം

സപ്‌ന ബി ജേ-ാ‍ര്‍ജ്ജ്‌

WEBDUNIA|

ചൊവ്വ, 31 ഓഗസ്റ്റ്‌ 2004

ബിര്‍ളാ സ്കൂളുകള്‍ തുടങ്ങിയതോടെ ഖത്തറിലെ വിദ്യാഭ്യാസ മേഖലയില്‍ പുതിയ വെളിച്ചം തെളിയുകയാണ്‌. ആശയങ്ങളെ പ്രവൃത്തി പഥത്തിലേക്കെത്തിക്കുന്ന ഖത്തറിന്റെ സമീപ സമീപനമാണ്‌ ഇന്ത്യയിലേതടക്കമുള്ള പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പുകളെ ഇവിടേയ്ക്കാകര്‍ഷിക്കുന്നത്‌.

ഇന്ത്യന്‍ സാംസ്കാരിക മൂല്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കിക്കൊണ്ടു ആധുനിക വിദ്യാഭ്യാസ രീതികള്‍ നടപ്പാക്കുകയാണ്‌ ബിര്‍ളാ സ്കൂളുകളുടെ ലക്ഷ്യം. എസ്‌.ജ-ി‍.ഡി. ബിര്‍ളയുടെ ഓര്‍മ്മയ്ക്കായി ബി.കെ.ബിര്‍ള ദമ്പത ി‍കള്‍ 1987 ലാണ്‌ ബിര്‍ളാ ഗ്രൂപ്പ്‌ ഓഫ്‌ സ്കൂള്‍സിന്‌ തുടക്കം കുറിച്ചത്‌.

സേവന സന്നദ്ധതയും, മികച്ച കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നവരുമായ അദ്ധ്യാപകരും , ഭാവി ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ രീതിയും ബിര്‍ള സ്കൂളുകളുടെ പ്രത്യേകതയാണ്‌. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.സി.എസ്‌.ഇ / ഐ.ഇ.സി.എസ്‌.എ / സി.ബി.എസ്‌.ഇ സിലബസ്സുകളിലൂടെയുള്ള പഠനം വിദ്യാര്‍ത്ഥികളെ ലോകത്തെവിടെയും മത്സരിക്കാന്‍ യോഗ്യരാക്കുന്നു.

ഇന്ത്യന്‍ ഗ്രാമങ്ങളിലെ വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിപ്പിക്കാനായി ഫണ്ട്‌ കണ്ടെത്താനും ബിര്‍ളാ സ്കൂള്‍സ്‌ ശ്രദ്ധിക്കുന്നു. ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജ-ി‍ ആന്റ്‌ സയന്‍സ്‌, രാജ-സ്ഥാന്‍, മഹാരാഷ്ട്രയിലെ ബി.കെ.ബിര്‍ള സെന്റര്‍ ഫോര്‍ എജ-്യ‍ൂക്കേഷന്‍ ഫോര്‍ ബോയ്‌സ്‌, കൊല്‍ക്കത്തയിലെ അശോക്‌ ഹാള്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവ ലോകോത്തര നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌.

ബിര്‍ളാ പബ്ലിക്‌ സ്കൂള്‍

വിദ്യാര്‍ത്ഥികള്‍ക്ക്‌ വാച്യവും ആത്മീയവുമായ കഴിവുകള്‍ ലഭിക്കുന്ന വിദ്യാഭ്യാസം പകര്‍ന്നു നല്‍കാനാണ്‌ നല്‍കുന്ന ഏറ്റവും വലിയ പ്രാര്‍ത്ഥനയും മനുഷ്യ നല്‍കുന്ന ഏറ്റവും വലിയ സേവനവുമാണെന്ന്‌ ബി.കെ.ബിര്‍ള, ഖത്തര്‍ പബ്ലിക്‌ സ്‌കൂളിനു നല്‍കിയ സന്ദേശത്തില്‍ പറയുന്നു.

ഡോക്‌ടര്‍ തോമസ്‌, കെ.സി.ലൂക്കോസ്‌, സി.വി.റപ്പായി എന്നിവരുടെ അശ്രാന്ത പരിശ്രമമാണ്‌ ഖത്തറില്‍ ഇത്തരത്തിലൊരു മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാകാന്‍ കാരണം.

ഇന്ത്യന്‍ സ്കൂളുകള്‍ക്ക്‌ സമാനമായ പാഠ്യപദ്ധതിയാണ്‌ ബിര്‍ളാ പബ്ലിക്‌ . ഇത്‌ ഖത്തറിലെ എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും മാതൃക കാട്ടും വിധത്തിലുള്ള വിദ്യാഭ്യാസ ലക്ഷ്യങ്ങളാണ്‌ പ്രാവര്‍ത്തികമാകുന്നത്‌. വിദ്യാര്‍ത്ഥി വ്യക്തിത്വ വികാസത്തിന് ബിര്‍ള സ്കൂള്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നു.

സ്കൂള്‍ പ്രിന്‍സിപ്പല്‍ യൂജ-ീ‍ന്‍ സ്കൂള്‍ നടത്തിപ്പിലും വിദ്യാഭ്യാസ വീക്ഷണത്തിലും പ്രത്യേക നിലവാരം കാത്തുസൂക്ഷിക്കാന്‍ ബദ്ധശ്രദ്ധനാണ്‌. ന്യൂഡല്‍ഹിയിലെ ഫ്രാങ്ക്‌ ആന്റണി പബ്ലിക്‌ സ്കൂള്‍, ഡാര്‍ജിലിങ്ങിലെ ബാച്ചര്‍ സ്കൂള്‍, രാജ-സ്ഥാനിലെ ഇന്‍ഡോ യൂറോപ്യന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന ചരിത്രം വിജ-യത്തിന്റേതു മാത്രമായിരുന്നു.

ബിര്‍ള പബ്ലിക്‌ സ്കൂള്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി അടുത്ത സഹകരണം പുലര്‍ത്താന്‍ ശ്രദ്ധിക്കുന്നു. കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും വ്യക്തിത്വ വികസനത്തിനായി സ്കൂള്‍ മാനേജ്‌മെന്റ്‌ കാര്യങ്ങള്‍ ശ്രീമതി ആരതി ഒബ്‌ റോയിയില്‍ നിക്ഷിപ്‌തപമാണ്‌. ഇവര്‍ ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന്‌ സാമ്പത്തിക ശാസ്ത്രത്തിലും ടെക്‌സാസിലെ ഹില്‍ട്ടണ്‍ ഗ്രൂപ്പില്‍ നിന്ന്‌ മാര്‍ക്കറ്റിംഗിലും എം.ബി.എ ബിരുദം നേടിയിട്ടുണ്ട്‌.

വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധത നേടുക എന്നതാണ്‌ ഖത്തറിലെ ബിര്‍ള പബ്ലിക്‌ സ്കൂളിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ നൂറ്റാണ്ടിലെ പ്രതിസന്ധികളെ ധൈര്യപൂര്‍വം നേരിടാനും അതിജീവിക്കാനും ബിര്‍ള സ്കൂളിന്റെ പാഠ്യപദ്ധതി സഹായിക്കുമെന്ന്‌ സ്കൂള്‍ അധികൃതര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്‌

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :