പ്രവാസി മലയാളികള്‍ ഏറെ സൗദിയില്‍

റിയാദ്‌| WEBDUNIA|

ചൊവ്വ, 9 നവംബര്‍ 2004

മലയാളികള്‍ ഇല്ലാത്ത ലോക രാജ്യങ്ങള്‍ കണ്ടു പിടിക്കുക പ്രയാസമാണ്‌. മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നായി പ്രവാസികള്‍ മാറിയിരിക്കുകയാണ്‌.

മലയാളികളായ പ്രവാസികള്‍ ഏറ്റവും അധികം ജോലി ചെയ്യുന്നത്‌ സൗദി അറേബ്യയിലാണ്‌. ഇത്‌ പ്രവാസി മലയാളികളുടെ 39 ശതമാനത്തോളം വരും. ഒമാന്‍ (10.5), ബഹറിന്‍ (6), കുവൈറ്റ്‌ (5), ഖത്തര്‍ (4.7) തുടങ്ങിയ രാജ്യങ്ങളാണ്‌ തൊട്ടു പിന്നില്‍.

യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും മറ്റുമായി ഏകദേശം ആറു ശതമാനത്തിലേറെപ്പേര്‍ മാത്രമാണ്‌ ജോലി ചെയ്യുന്നത്‌. ഇതില്‍ കൂടുതല്‍പ്പേര്‍ അമേരിക്കയിലാണ്‌. രണ്ടു ശതമാനത്തോളം.

മലപ്പുറത്തും തൃശൂരും നിന്നുമാണ്‌ കേരളത്തില്‍ ഏറ്റവും അധികം പ്രവാസികളുള്ളത്‌. ഇവരെക്കൂടാതെ തെക്കന്‍ ജില്ലകളില്‍ നിന്നും ധാരാളം പേര്‍ പ്രവാസികളായി പോകുന്നുണ്ട്‌. എന്നാല്‍ സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന്‌ വിദേശത്ത്‌ പോയി ജോലി ചെയ്യുന്നവര്‍ മറ്റുള്ള ഭാഗങ്ങളെ അപേക്ഷിച്ച്‌ വളരെക്കുറവാണ്‌



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :