യു.എ.ഇ. പൊതുമാപ്പ്‌: തിങ്കളാഴ്ച അവസാനം

അബുദാബി| WEBDUNIA| Last Modified തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2007 (10:31 IST)

ഐക്യ അറബ്‌ എമിറേറ്റ്‌സ്‌ എന്നറിയപ്പെടുന്ന യു.എ.ഇ. അനുവദിച്ച പൊതുമാപ്പിന്‍റെ കാലാവധി തിങ്കളാഴ്ച അവസാനിക്കും. പുതിയ അപേക്ഷകളൊന്നും ഇനി മേല്‍ സ്വീകരിക്കില്ലെന്ന്‌ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

അതേ സമയം സെപ്തംബര്‍ മൂന്നാം തീയതിക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക്‌ രാജ്യം വിടാന്‍ രണ്ടുമാസംകൂടി സമയം അനുവദിച്ചിട്ടുണ്ട്‌.

നിലവിലെ കണക്കുകള്‍ അനുസരിച്ച്‌ മൂന്നുലക്ഷത്തോളം പേര്‍ പൊതുമാപ്പിന്‍റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌.

യു.എ.യിയിലെ പ്രധാന കേന്ദ്രമായ ദുബായില്‍ ഓഗസ്ത്‌ അവസാനം വരെ 1,84,873 പേര്‍ പൊതുമാപ്പിന് അപേക്ഷിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :