രാജി ഇന്ന് സ്വീ‍കരിക്കും - വി.എസ്.

V.S. Achuthanandan
KBJWD
കാസര്‍കോട്ട് നിന്നും തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് തിരുവനന്തപുരത്ത് എത്തിയതിന് ശേഷം മന്ത്രി ടി.യു.കുരുവിളയുടെ രാജി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു.

ഘടക കക്ഷികള്‍ക്ക് മന്ത്രിസ്ഥാനമോ വകുപ്പോ നിഷേധിക്കുന്നത് ഇടതുമുന്നണിയുടെ നയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് ഗസ്റ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഒന്നര വര്‍ഷത്തിനുള്ളില്‍ രണ്ട് മന്ത്രിമാര്‍ രാജി വച്ചത് സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല.

കക്ഷികള്‍ക്ക് സ്വയം വിമര്‍ശനം നടത്തി പരിശോധിക്കാനുള്ള അവസരമാണിത്. മഞ്ചേശ്വരത്തെ ഒരു ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാനായി പുറപ്പെടുകയായിരുന്നു മുഖ്യമന്ത്രി. രാജിവച്ചവര്‍ കുറ്റക്കാരാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ തെളിയുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കാസര്‍കോട്| WEBDUNIA| Last Modified തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2007 (10:31 IST)
രണ്ടുമന്ത്രിമാര്‍ പോയാല്‍ പുതിയ മന്ത്രിമാര്‍ വരും. എല്‍.ഡി.എഫില്‍നിന്ന് നീതി കിട്ടിയില്ലെന്ന കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പിന്‍റെ ആരോപണം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഇക്കാര്യം മന്ത്രി ടി.യു. കുരുവിളതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :