ഖാലിദയെ അറസ്റ്റ് ചെയ്തു

ധാക്ക| PRATHAPA CHANDRAN|
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവും ആയ ഖാലിദ സിയയെയും ഇളയ മകനെയും സൈനിക ഭരണകൂടം തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. ഖാലിദയെയും മകനെയും തിങ്കളാഴ്ച രാവിലെ ധാക്കയിലെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

അഴിമതി കേസുകള്‍ ആരോപിച്ചാണ് അറസ്റ്റ്. സായുധ സൈനികര്‍ ഞായറാഴ്ച രാത്രി മുതല്‍ ഖാലിദയുടെ വീടിനു ചുറ്റും നിലയുറപ്പിച്ചിരുന്നു. അധികാരം ദുര്‍വിനിയോഗം ചെയ്ത് രാജ്യത്തെ കണ്ടെയ്നര്‍ ഡിപ്പോകളിലെ ഓപ്പറേറ്റര്‍‌മാരെ നിയമിച്ചു എന്നാണ് ഖാലിദയ്ക്കെതിരെയുള്ള പുതിയ ആരോപണം.

ഖാലിദയെ 2003ല്‍ നടന്ന ഈ അധികാര ദുര്‍വിനിയോഗത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണമാണ് ഇളയമകന്‍ അറഫാത്ത് റഹ്മാന്‍ കോക്കൊയ്ക്ക് എതിരെ ഉള്ളത്. ഖാലിദയ്ക്കെതിരെ വേറെയും അഴിമതി ആരോപണങ്ങള്‍ നിലനില്‍‌ക്കുന്നുണ്ട്.

സെനിക മുന്നേറ്റത്തെ തുടര്‍ന്ന് 2006 ലാണ് ഖാലിദ സിയ സ്ഥാന ഭ്രഷ്ടയാക്കപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :