Miscellaneous

Notifications

  1. മറ്റുള്ളവ



അൽഗോരിതങ്ങൾ കുട്ടികളെ വളർത്തുമ്പോൾ: ഡിജിറ്റൽ ലഹരിയുടെ കാണാപ്പുറങ്ങളും പ്രതിരോധ വഴികളും

അൽഗോരിതങ്ങൾ കുട്ടികളെ വളർത്തുമ്പോൾ: ഡിജിറ്റൽ ലഹരിയുടെ കാണാപ്പുറങ്ങളും പ്രതിരോധ വഴികളുംനന്ദകിഷോർ ഹരികുമാർ സൈബർ സുരക്ഷാ വിദഗ്ദ്ധൻ, സി.ഇ.ഒ ടെക്‌നിസാന്റ് സാങ്കേതികവിദ്യയുടെ അതിവേഗ കുതിപ്പിൽ നമ്മുടെ ലോകം ഒരു വിരൽത്തുമ്പിലേക്ക് ചുരുങ്ങിയിരിക്കുന്നു. എന്നാൽ ഈ ഡിജിറ്റൽ വിപ്ലവം നമ്മുടെ കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഭീതിജനകമാണ്. മുൻതലമുറകൾ പുസ്തകങ്ങളിലൂടെയും കളിക്കളങ്ങളിലൂടെയും ലോകത്തെ അറിഞ്ഞപ്പോൾ, ഇന്നത്തെ തലമുറ ജനിച്ചുവീഴുന്നത് തന്നെ ഇന്റർനെറ്റിലേക്കാണ്. ഒരു സൈബർ സുരക്ഷാ വിദഗ്ദ്ധൻ എന്ന നിലയിൽ ഞാൻ ദിവസവും കാണുന്ന സൈബർ കെണികളും, അതിന്റെ ഫലമായി തകരുന്ന കുട്ടിക്കാലവും നമ്മെ ഗൗരവതരമായ ചില ചിന്തകളിലേക്ക് നയിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയയും ഓൺലൈൻ ഗെയിമുകളും നമ്മുടെ കുട്ടികളുടെ മൂല്യങ്ങളെയും മാനസികാരോഗ്യത്തെയും എങ്ങനെയാണ് തകിടം മറിക്കുന്നത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.