“കയ്യില്‍ ഒരുപൈസയും ഇല്ലാതായപ്പോള്‍ എനിക്ക് പരിഭ്രമമായി. എന്തെങ്കിലും ജോലിക്ക് ശ്രമിക്കാമെന്ന് സെന്തില്‍ പറഞ്ഞെങ്കിലും അവനെ വിട്ടുപിരിയാന്‍ എനിക്ക് ആയില്ല. ചെന്നൈയിലുള്ള അനിയത്തിയെ ഫോണ്‍ ചെയ്ത് കുറച്ച് പൈസ എന്റെ അക്കൌണ്ടിലേക്ക് ഇടാന്‍ ആവശ്യപ്പെടാമെന്ന് ഞാന്‍ കരുതി. ഞാന്‍ അനിയത്തിക്ക് ഫോണ്‍ ചെയ്ത് പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, കയ്യില്‍ പൈസ ഇല്ലെന്നും ഡല്‍ഹിയിലുള്ള ഒരു കൂട്ടുകാരിയുടെ വീട്ടില്‍ പോയി ചോദിച്ചാല്‍ പൈസ ലഭിക്കുമെന്നും അനിയത്തി പറഞ്ഞു. ഇതനുസരിച്ച് ഞങ്ങള്‍ ഇരുവരും ഡല്‍ഹിക്ക് പുറപ്പെട്ടു.”
“അനിയത്തി തന്ന വിലാസത്തില്‍ പോയത് ചതിയായിപ്പോയി. അനിയത്തി പറഞ്ഞ വിലാസത്തിലുള്ള വീട്ടില്‍ ഞങ്ങളെ കാത്തിരുന്നത് പൊലീസ് ആയിരുന്നു. തുടര്‍ന്ന്, പൊലീസ് ഞങ്ങളെ വിമാനമാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുവന്നു. ഇവിടെ എത്തിയപ്പോഴാണ് ഞങ്ങള്‍ ഒളിച്ചോടിയ വാര്‍ത്ത കാട്ടുതീ പോലെ തമിഴ്നാടെങ്ങും പടര്‍ന്നിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായത്. പൊലീസ് എന്നെ കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തി ആവാത്ത ഒരാളുമായി ലൈംഗികബന്ധം പുലര്‍ത്തിയതിനും അയാളെ കടത്തിക്കൊണ്ട് പോയതിനും എനിക്ക് ജയില്‍ ശിക്ഷ ലഭിച്ചേക്കും.”
“എങ്കിലും, ചെയ്തതൊന്നും തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങളെ പ്രണയിക്കാന്‍ അനുവദിക്കണം എന്നാണ് കോടതിയോടും സമൂഹത്തോടും ഞാന്‍ അപേക്ഷിക്കുന്നത്. ഇനി ഞാന്‍ ഭര്‍ത്താവിന്റെ പക്കല്‍ പോകില്ല. അവനെ കിട്ടിയില്ലെങ്കില്‍ ഞാന്‍ ചാവും. അവന് ഇരുപത്തിയൊന്ന് വയസ് ആകുന്നത് വരെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇതുതന്നെയാണ് സെന്തിലും പൊലീസിനോടും അവന്റെ മാതാപിതാക്കളോടും പറയുന്നത്. എത്ര കൌണ്‍സിലിംഗ് കൊടുത്താലും എന്നെ സെന്തില്‍ മറക്കില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. ഞങ്ങളുടെ പ്രണയം വിശുദ്ധമാണ്. ഇത് ഇല്ലാതാക്കുന്നവര്‍ ആരായാലും അവര്‍ക്ക് ശാപം കിട്ടും” - കുമുദം പറയുന്നു.
WEBDUNIA|
പിന്നിലെ പേജില്‍ വായിക്കുക, “ടീച്ചറെയും ശിഷ്യനെയും പൈസ ചതിച്ചപ്പോള്‍!”