നിന്‍റെ സ്വന്തം വാലന്‍റൈന്‍ !

വാലന്‍റൈന്‍സ് ഡേ, പ്രണയദിനം, കാതലര്‍ ദിനം, പ്രണയം, വാലന്‍റൈന്‍, പാതിരി, Valentines Day, Lovers Day, Kathal, Love, Valentine
BIJU| Last Modified ചൊവ്വ, 13 ഫെബ്രുവരി 2018 (14:27 IST)
ആര്‍ദ്രത തുളുമ്പുന്ന ഒരു വാക്ക് അല്ലെങ്കില്‍ വാചകം അതുമല്ലെങ്കില്‍ ഹൃദയത്തില്‍ സൂക്ഷിക്കാനായി ഒരു ഉപഹാരം പ്രണയിതാവിന് കൈമാറാനായി കാത്തിരിക്കുന്നവര്‍ തീര്‍ച്ചയായും വാലന്‍റൈന്‍ പാതിരിയെ ഓര്‍മ്മിക്കും. പ്രണയത്തിന്‍റെ കയ്യൊപ്പ് സ്വന്തം ജീവിതം കൊണ്ട് എഴുതി ചേര്‍ത്ത കാമുകനായ വാലൈന്‍റൈനെ.

പ്രണയാനുഭവങ്ങള്‍ സഫലമായതല്ലെങ്കിലും തീവ്രമായി സ്വീകരിക്കപ്പെട്ടതിന്‍റെ കഥകള്‍ എന്നും കോരിത്തരിപ്പിക്കുന്നവയാണ്. വാലന്‍റൈന്‍ എന്ന പ്രണയനായകന്‍റെ ഉദാത്ത സ്നേഹത്തിന്‍റെ ഓര്‍മ്മ ദിനമാണ് വാലന്‍റൈന്‍ ദിനം. എ ഡി 270 ഫെബ്രുവരി 14 ന് ആയിരുന്നു വാലന്‍റൈനെ റോമന്‍ ഭരണകൂടം വധിച്ചത്.

നൂറ്റാണ്ടുകള്‍ പിന്നോട്ട് പോയാല്‍ എക്കാലത്തെയും പ്രണേതാക്കള്‍ക്ക് വാലൈന്‍റൈന്‍റെ തപ്ത നിശ്വാസങ്ങള്‍ കേള്‍ക്കാനായേക്കാം. കുറേക്കൂടി ശ്രദ്ധിച്ചാല്‍ പ്രണയത്തിന്‍റെ അവസാന വാചകം, ''നിന്‍റെ സ്വന്തം വാലന്‍റൈന്‍" ഇന്നും ജീവസ്സുറ്റതായി നില്‍ക്കുന്നതും കാണാം.

റോമന്‍ രാജാവ് ക്ളോഡിയസിന്‍റെ ഭരണകാലത്താണ് വാലന്‍റൈന്‍ പ്രണയത്തിനു വേണ്ടി ജീവന്‍ നല്‍കിയത്. അക്കാലത്ത് റോമന്‍ ഭരണകൂടം വിവാഹത്തെ എതിര്‍ത്തിരുന്നു. വിവാഹിതരാവാത്ത പുരുഷന്മാരെ സൈനികസേവനത്തിന് ഉപയോഗിക്കുകയായിരുന്നു രാജതന്ത്രം.

വിവാഹത്തിന് അനുകൂലമായി വാദിച്ചിരുന്ന വാലന്‍റൈന്‍, രാജാവിന്‍റെ അപ്രീതിക്ക് പാത്രമാവാനും തുറുങ്കിലാവാനും അധികസമയം വേണ്ടിവന്നില്ല. തുറുങ്കിലായിരുന്നിട്ടുകൂടി വാലന്‍റൈനിന്‍റെ കാമുകഹൃദയം അടങ്ങിയിരുന്നില്ല. അതിന്‍റെ തുടിപ്പുകള്‍ക്ക് മറുപടി ലഭിച്ചതോ ജയില്‍ അധികാരിയുടെ മകളില്‍ നിന്നും!

അതിശക്തമായ പ്രണയ സപര്യയ്ക്കായിരുന്നു വാലന്‍റൈനെ അടച്ച റോമന്‍ ജയില്‍ സാക്‍ഷ്യംവഹിച്ചത്. മരണം മുന്നില്‍ കണ്ടുകൊണ്ടുള്ള ആ കാമുകഹൃദയം അവസാനമായി കാമുകിക്ക് എഴുതിയ സന്ദേശത്തില്‍ ഇങ്ങിനെ എഴുതി, ''നിന്‍റെ സ്വന്തം വാലന്‍റൈന്‍". ആ വാചകം നൂറ്റാണ്ടുകളായി അലയൊലികൊള്ളുന്നു... കാമുക ഹൃദയങ്ങളിലൂടെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

കൺകുരു വരാനുള്ള കാരണങ്ങൾ എന്തെല്ലാം?

കൺകുരു വരാനുള്ള കാരണങ്ങൾ എന്തെല്ലാം?
ജീവിതത്തിൽ ഒരിക്കലെങ്കിലും കൺകുരു എന്ന പ്രശ്നം നേരിടാത്തവർ വളരെ വിരളമായിരിക്കും. കൺ ...

ശരീരത്തില്‍ നല്ല ചൂടുണ്ടെങ്കിലും പനിയുടെ ലക്ഷണങ്ങള്‍ ഇല്ല; ...

ശരീരത്തില്‍ നല്ല ചൂടുണ്ടെങ്കിലും പനിയുടെ ലക്ഷണങ്ങള്‍ ഇല്ല; ഇക്കാര്യങ്ങള്‍ അറിയണം
സാധാരണയായി പനിയുള്ളപ്പോഴാണ് ശരീരത്തിന്റെ താപനില ഉയരുന്നത്. എന്നാല്‍ മറ്റുചില കാരണങ്ങള്‍ ...

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ...

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളവന്‍സ് ആയ യുവതിയുടെ വെയിറ്റ് ലോസ് ജേണിയാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. ...

തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം
തണുപ്പ് കാലത്ത് കഠിനമായ തണുപ്പ് ഒഴിവാക്കാന്‍ പാമ്പുകള്‍ ഒളിത്താവളങ്ങള്‍ തേടാറുണ്ട്. ...

മൂലക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂലക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
'പൈൽസ്' അഥവാ 'മൂലക്കുരു' നാണക്കേട് ഭയന്ന് പലരും പുറത്തുപറയാൻ മടിക്കുന്ന രോഗമാണ്. ...