aparna shaji|
Last Modified ബുധന്‍, 15 ഫെബ്രുവരി 2017 (12:55 IST)
പ്രണയത്തിനായി എന്തും ചെയ്യുന്ന യുവത്വമാണിന്നത്തേത്. കണ്ണും കാതുമില്ലാതെയുള്ള പ്രേമം അതാണിപ്പോഴത്തെ ഫാഷൻ. പ്രണയദിനത്തിൽ കാമുകിയെ സർപ്രൈസ് ആക്കിയ കാമുകൻ ഇപ്പോൾ ജയിലിൽ. മുംബൈയിലാണ് സംഭവം. അമര്‍ ഉജാല എന്ന ഹിന്ദി വാര്‍ത്താ വെബ്‌സൈറ്റ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
പുതിയ രണ്ടായിരം രൂപാ നോട്ടുകള്‍ കൊണ്ട് ഉഗ്രന്‍ പ്രണയപോഹാരം നല്‍കിയാണ് കാമുകൻ കാമുകിയെ ഞെട്ടിച്ചിരിക്കുന്നത്. പക്ഷേ, പരിപാടി കാമുകന് തന്നെ വിനയായിരിക്കുകയാണ്. രണ്ടായിരം രൂപാ നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച കാര്‍ സമ്മാനിച്ച് വ്യത്യസ്തനാകനായിരുന്നു യുവാവിന്റെ ശ്രമം.
നോട്ടുകള്‍ പതിച്ച് ഭംഗിയില്‍ അലങ്കരിച്ച കാര്‍ നിരത്തില്‍ കണ്ടവരെല്ലാം ഞെട്ടി. ആ ഞെട്ടല്‍ ആളുകള്‍ വഴി പടര്‍ന്ന് മുംബൈ പൊലീസിന്റെ കാതിലുമെത്തി. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കയ്യോടെ പൊക്കി ലോക്കപ്പിലാക്കി. കാര്‍ അലങ്കരിക്കാന്‍ എത്ര 2000 നോട്ടുകള്‍ ഉപയോഗിച്ച് എന്നത് വ്യക്തമല്ല. യുവാവിന് ഇത്രയധികം പുതിയ നോട്ടുകള്‍ എവിടെ നിന്നും ലഭിച്ചെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.