മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ ഇരുവരേയും കസ്റ്റഡിലെടുത്ത പൊലീസ് കഴിഞ്ഞ ഇരുപതിന് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ ഇഷ്ടപ്രകാരം യുവാവിന്റെ കൂടെ പോകാന്‍ കോടതി അനുവാദം നല്‍കി. തുടര്‍ന്ന് ആര്യസമാജം ഓഫീസില്‍ പോയി ഇരുവരും ഹിന്ദുമതം സ്വീകരിച്ച് വിവാഹിതരായി.
ഇതേത്തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ വീട് ഒരു സംഘം അടിച്ചുതകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അനുരഞ്ജന ചര്‍ച്ചയ്ക്കിടെ ഒരു സംഘം ആളുകള്‍ ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് കെ എം പൌലോസിനെ മര്‍ദ്ദിച്ചു.
ഇതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് കോടഞ്ചേരിയില്‍ ഹര്‍ത്താല്‍ ആചരിച്ചത്. പൗലോസിനെ മര്‍ദ്ദിച്ചതിന്‍െറ പേരില്‍ എ പി അബ്ദുല്‍ മജീദ് മാസ്റ്റര്‍, മുഹമ്മദ് സാഹിര്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന എട്ടുപേരുടെ പേരില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു.