മധ്യപ്രദേശില്‍ അഭിമാന കൊലപാതകം. ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്ത യുവതിയെ വീട്ടുകാര്‍ അടിച്ച് കൊലപ്പെടുത്തി മൃതദേഹം അഗ്നിക്കിരയാക്കി. നാട്ടുകാര്‍ നോക്കി നില്‍ക്കേയാണ് യുവതിയുടെ കുടുംബം ഈ ദാരുണകൃത്യത്തിന് മുതിര്‍ന്നത്.
ലെഹര്‍ ഗ്രാമത്തിലാണ് സംഭവം. ഒക്ടോബര്‍ രണ്ടിനാണ് യുവതി അയല്‍വാസിയോടൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ ആഴ്ച വീട്ടുകാര്‍ യുവതിയെ തെരഞ്ഞ് കണ്ടുപിടിച്ചു. തുടര്‍ന്ന് അടിച്ച് കൊലപ്പെടുത്തി. മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി പ്രദര്‍ശിപ്പിച്ചു. പിന്നീട് കത്തിയ്ക്കുകയായിരുന്നു. ഇതെല്ലാം നിരവധി പേര്‍ കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരും പ്രതികരിച്ചില്ല.
ഇവരുടെ ഭര്‍ത്താവിനേയും വീട്ടുകാരേയും ഇപ്പോള്‍ കാണാനില്ല.