'എന്നെക്കൊണ്ട് ഇതുപറ്റില്ല', 'ഞാന്‍ ചെയ്താല്‍ ശരിയാകില്ല' - നിങ്ങളുടെ മനസ് ഇടയ്ക്കിടെ ഇങ്ങനെ പറയാറുണ്ടോ? പ്രത്യേകിച്ചും ഇന്‍റര്‍വ്യൂവിനോ മറ്റു പുതിയ സംരംഭങ്ങളിലോ ഏര്‍പ്പെടുമ്പോള്‍. നിങ്ങളുടെ മനസിനെ പിടികൂടിയിരിക്കുന്നത് ചെറിയ മാനസിക പ്രശ്നമാണ്. സ്വയം ചികിത്സ കൊണ്ടിത് മാറ്റാവുന്നതേയുള്ളൂ.
നിങ്ങളുടെ മനസില്‍ വേഗം കടന്നുവരുന്ന പ്രതികൂല ചിന്തകളുടെ ഒരു ലിസ്റ്റുണ്ടാക്കുക. അനുകൂല ചിന്തകളുടെയും. ആദ്യത്തേതിനാണു 'ഭാരം' കൂടുതലെങ്കില്‍ നല്ല രീതിയിലുള്ള മാനസിക അഴിച്ചുപണി നിങ്ങള്‍ക്കാവശ്യമാണ്.
പ്രതികൂല ചിന്തകളെ പ്രതീകാത്മകമായി മായ്ച്ചുകളയുക. അത്തരം ചിന്ത ഉണ്ടാകുമ്പോള്‍ തന്നെ സ്ലേറ്റിലെഴുതി മായ്ച്ചു കളയുന്നതായി ചിന്തിക്കുക.
പ്രതികൂല ചിന്തകള്‍ക്ക് എതിരായി അനുകൂലമായ കാര്യങ്ങള്‍ എഴുതുക. ഈ പണി എനിക്കു ശരിയാവില്ല എന്നു മനസ് പറയുമ്പോള്‍ 'ഏത് തരത്തിലുള്ളത് എനിക്ക് കഴിയും' എന്ന് ഉറപ്പിക്കുക. ഇതൊരു ശീലമായാല്‍ പിന്നെ പ്രതികൂല ചിന്തകളെ തടയാന്‍ നിങ്ങള്‍ക്കാവും.
നിങ്ങളുടെ ദൃഢപ്രതിജ്ഞയും ലക്‍ഷ്യങ്ങളും എഴുതി മുറിയുടെ വടക്കു പടിഞ്ഞാറായി സ്ഥാപിക്കുക.
പ്രതികൂല ചിന്തകള്‍ ഉണര്‍ത്തുന്ന പ്രതീകങ്ങളെ നിങ്ങളില്‍ നിന്നൊഴിവാക്കുക. ഉദാ: തകര്‍ന്ന പ്രണയ ബന്ധത്തിന്‍റെ ബാക്കിപത്രമായ പ്രേമലേഖനങ്ങളും മറ്റും വായിക്കുന്നത്. പഴയ ബന്ധത്തിന്‍റെ സ്മരണകളില്‍ നിന്ന് നിങ്ങള്‍ക്ക് കരകയറുന്നതിന് ഈ ലേഖനങ്ങള്‍ നിങ്ങള്‍ക്ക് തടസ്സമായേക്കാം. അതിനാല്‍ അവ ഒഴിവാക്കുക.
ധ്യാനം ചെയ്യുമ്പോള്‍ സുഗന്ധവസ്തുക്കള്‍ പുകയ്ക്കുക - കര്‍പ്പൂരം, ചന്ദനം തുടങ്ങിയവ. ചന്ദനം മനസിനെ തണുപ്പിക്കുന്നു. കര്‍പ്പൂരം മാനസിക വൃഥകളെ ഒഴിവാക്കുന്നു. വസിക്കുന്ന സ്ഥലത്തെ പ്രതികൂല ചിന്തകള്‍ ഉണര്‍ത്തുന്ന വസ്തുക്കള്‍ മാറ്റുക.