വീരപുത്രനും സാന്‍വിച്ചും പ്രേക്ഷകര്‍ വലിച്ചെറിഞ്ഞു!

WEBDUNIA|
PRO
വീരപുത്രന്‍ കാണാന്‍ വയ്യ, വേണമെങ്കില്‍ ‘കൃഷ്ണനും രാധയും’ കാണാം. ഈ രീതിയിലേക്ക് മലയാളി പ്രേക്ഷകര്‍ മാറിയോ? അങ്ങനെ വേണം കരുതാന്‍. മലയളത്തിലെ പുതിയ റിലീസുകളായ വീരപുത്രന്‍, സാന്‍‌വിച്ച് എന്നീ സിനിമകള്‍ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഉപേക്ഷിച്ചു. ഒരു ഷോയ്ക്കും ആളില്ലാത്ത അവസ്ഥ.

‘വീരപുത്രന്‍’ ശരാശരിക്കുമേല്‍ നിലവാരമുള്ള ചിത്രമെന്ന് വിലയിരുത്തപ്പെട്ടതാണ്. നരേന്‍ തന്‍റെ കഴിവിന്‍റെ പരമാവധി പ്രകടനം നടത്തിയ ചിത്രം. പി ടി കുഞ്ഞുമുഹമ്മദ് കാലാപാനിയോളമെങ്കിലും വിഷ്വല്‍ ട്രീറ്റ് നല്‍കാന്‍ കിണഞ്ഞു ശ്രമിച്ച ചിത്രം. എന്നാല്‍ ഇതൊന്നും പ്രേക്ഷകന് കാര്യമല്ല. തിയേറ്ററില്‍ പോകാതെ വീട്ടിലിരുന്നുകളഞ്ഞു ജനങ്ങള്‍.

എന്നാല്‍ പിന്നെ കുറച്ചു വിവാദമാകാം എന്ന മട്ടില്‍ വീരപുത്രന്‍റെ ക്ലൈമാക്സ് സംബന്ധിച്ച് ഒരു വിവാദവും കുത്തിപ്പൊക്കി. ഓഹോ, വിവാദമാണോ? എന്നാല്‍ പിന്നെ തീരെ പോകുന്നില്ല എന്ന നിലപാടാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

എം എസ് മനു എന്ന നവാഗതന്‍ സംവിധാനം ചെയ്ത സാന്‍‌വിച്ചാണ് തിയേറ്ററുകളില്‍ കാഴ്ചക്കാരില്ലാതെ തേങ്ങുന്ന മറ്റൊരു സിനിമ. ഷാജി കൈലാസിന്‍റെ ശിഷ്യനാണെങ്കിലും മനു കോമഡി കാണിക്കാനാണ് സാന്‍‌വിച്ചില്‍ ശ്രമിച്ചിട്ടുള്ളത്. പക്ഷേ, കോമഡി കണ്ട് കരയാന്‍ തോന്നിയ പ്രേക്ഷകര്‍ നിശബ്ദമായി സാന്‍‌വിച്ചും കഴിക്കാന്‍ കൂട്ടാക്കിയില്ല. ഫലമോ, പരാജയത്തിന്‍റെ പടുകുഴി.

വീരപുത്രനും സാന്‍‌വിച്ചും പരാജയമാണെന്നു പറഞ്ഞുകഴിഞ്ഞു. ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ, ഈ സിനിമകളുടെ പ്രിന്‍റിനും പോസ്റ്ററിനും ചെലവാക്കിയ തുക പോലും തിയേറ്ററുകളില്‍ നിന്ന് ലഭിക്കില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

ഈ ആഴ്ചത്തെ ഹിറ്റ്ചാര്‍ട്ട് ഇപ്രകാരമാണ്:

1. ഇന്ത്യന്‍ റുപ്പി
2. സ്നേഹവീട്
3. ഡോക്ടര്‍ ലവ്
4. പ്രണയം
5. സെവന്‍സ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :