പങ്കാളിയ്ക്കുപോലും ഭയം തോന്നുംവിധം ഭ്രാന്തമായി പ്രണയിക്കുന്നവരാണ് ഇവര്‍. സ്വാര്‍ഥത, കടുത്ത വൈകാരികത, ആശ്രയത്വം തുടങ്ങിയവയൊക്കെ ഇവരുടെ പ്രത്യേകതകളാണ്.
പങ്കാളിയുടെ അസാന്നിദ്ധ്യം ഇവരെ ഭ്രാന്തചിത്തരാക്കും. വിശ്വസ്തതയും പങ്കാളിത്തവും കൊതിയ്ക്കുന്ന ഇവര്‍ എല്ലായ്പോഴും പങ്കാളിക്കു ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കും. പ്രതീക്ഷകള്‍ തെറ്റുമ്പോള്‍ ഇവരുടെ പ്രതികരണം ഭ്രാന്തമായ രീതികളിലായിരിക്കും. ഇവര്‍ക്ക് പലപ്പോഴും ബന്ധങ്ങളില്‍ നിന്ന് സംതൃപ്തി അനുഭവപ്പെടില്ല.
പ്രണയം ദൈവികം
ഇവരെ സംബന്ധിച്ചിടത്തോളം പ്രണയ്ം ദൈവികമായ ഒന്നായിരിക്കും. പങ്കാളിയുടെ സന്തോഷമായിരിക്കും ഇവരുടേയും സന്തോഷം. അവരെ തൃപ്തിപ്പെടുത്തുന്നതിനായി എന്തുവിട്ടുവീഴ്ചയ്ക്കും ഇവര്‍ തയ്യാറാകും.
പങ്കാളി വിഷമിക്കാതിരിക്കാന്‍ തങ്ങളുടെ എന്തു സന്തോഷവും ഇവര്‍ ത്യജിക്കും. ഊഷ്മളമായ പ്രണയവും സൌമ്യതയുമിവരുടെ പ്രത്യേകതകളാണ്.