“സ്കൂള്‍ ഇല്ലാതിരുന്ന ഒരു ദിവസം, എന്റെ ക്ഷണം സ്വീകരിച്ച് സെന്തില്‍ വീട്ടിലെത്തി. ഞാനവന് ഇഷ്ടമുള്ള ഭക്ഷണമെല്ലാം ഒരുക്കി. പ്രണയം സ്വാഭാവികമായും എത്തിച്ചേരുന്ന അവസ്ഥയും ഞങ്ങള്‍ അന്ന് അനുഭവിച്ചു. തുടര്‍ന്ന് മിക്ക ദിവസവും സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ സെന്തില്‍ എന്റെ വീട്ടില്‍ എത്തുക പതിവായി. ആനന്ദവും ദുഃഖവും ഒക്കെ ഞാന്‍ അവനുമായി പങ്കുവച്ചു. സ്കൂള്‍ വിട്ട് സെന്തില്‍ എവിടേക്കാണ് പോകുന്നതെന്ന് സെന്തിലിന്റെ മാതാപിതാക്കള്‍ ഇതിനകം അന്വേഷണം തുടങ്ങിയിരുന്നു. ഒക്ടോബറില്‍ അവര്‍ എന്റെ വീട് കണ്ടുപിടിക്കുകയും ചെയ്തു. സെന്തില്‍ സ്ക്കൂളില്‍ വരുന്നത് പോലും അവര്‍ വിലക്കി. അവര്‍ പൊലീസ് സ്റ്റേഷനില്‍ എനിക്കെതിരെ പരാതിയും നല്കി.”
“തുടര്‍ന്നും പലപ്പോഴായി ഞാനവനെ കാണാറുണ്ടെങ്കിലും സ്വാതന്ത്ര്യത്തോടെ സംസാരിക്കാന്‍ പിന്നീടൊരു അവസരം ലഭിച്ചത് ഫെബ്രുവരി മാസത്തിലാണ്. ആ സമയത്ത് സെന്തിലിന് പ്രാക്ടിക്കല്‍ പരീക്ഷ ഉണ്ടായിരുന്നു. ഈ മൂന്ന് ദിവസങ്ങളും ഞങ്ങള്‍ ഞങ്ങളുടെ ഭാവിയെ പറ്റിയാണ് സംസാരിച്ചത്. അവസാനം ജീവിതം ആസ്വദിക്കാനും ചെന്നൈ വിട്ട് വേറെ എവിടേക്കെങ്കിലും പോകാനും ഞങ്ങള്‍ തീരുമാനമെടുത്തു. അപ്പോള്‍ ഞങ്ങള്‍ പ്രായവ്യത്യാസത്തെ പറ്റിയോ നിയമ നിയന്ത്രണങ്ങളെ പറ്റിയോ സമൂഹത്തെ പറ്റിയോ ചിന്തിച്ചില്ല. ഓടിപ്പോവുക തന്നെ എന്ന് അവനും ഉറപ്പിച്ചു.”
“ഞാന്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന അറുപതിനായിരം രൂപ എടുത്തു. ഞങ്ങള്‍ രണ്ടുപേരും കൂടി നേരെ പോണ്ടിച്ചേരിക്ക് പോയി. അവിടെ ലോഡ്ജെടുത്ത് ജീവിതം ആസ്വദിച്ചു. തുടര്‍ന്ന് കോയമ്പത്തൂര്‍, സേലം തുടങ്ങി പലപല സ്ഥലങ്ങളിലും ഞങ്ങള്‍ ചുറ്റിക്കറങ്ങി. ഞങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് അപ്പോഴും ഇപ്പോഴും എനിക്ക് തോന്നിയിട്ടില്ല. എത്ര സുന്ദരമായ ദിവസങ്ങളായിരുന്നു അത്. സേലത്തുനിന്ന് നാഗ്പൂരിലേക്കും അവിടെനിന്ന് ഡല്‍ഹി വഴി ജമ്മു കശ്മീരിലേക്കും ഞങ്ങള്‍ പോയി. ജമ്മുവില്‍ വൈഷ്ണോദേവി ക്ഷേത്രത്തിനടുത്ത് കുറച്ചുനാള്‍ താമസിച്ചു. അപ്പോഴാണ് കയ്യില്‍ പൈസയില്ലെന്ന് മനസിലായത്.”
WEBDUNIA|
അടുത്ത പേജില്‍ വായിക്കുക, “ടീച്ചറെയും ശിഷ്യനെയും പൈസ ചതിച്ചപ്പോള്‍!”