1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. mumbai indians gps watch covid protocol

പുറത്തിറങ്ങിയാല്‍ എട്ടിന്റെ പണി; മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് ജിപിഎസ് സൗകര്യമുള്ള വാച്ച് നല്‍കി, നിരീക്ഷണം ശക്തം

ipl 2021
ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ യുഎഇയിലെത്തുന്ന ടീമുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അബുദാബി ആരോഗ്യവകുപ്പ്. മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് ജിപിഎസ് സൗകര്യമുള്ള വാച്ച് നല്‍കി. ടീം ഹോട്ടലില്‍ ആറ് ദിവസത്തെ ക്വാറന്റൈന്‍ താരങ്ങള്‍ പൂര്‍ത്തിയാക്കണം. ഈ കാലയളവില്‍ താരങ്ങള്‍ക്ക് പുറത്ത് പോകാന്‍ വിലക്കുണ്ട്. താരങ്ങളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കാനാണ് ജിപിഎസ് സൗകര്യമുള്ള വാച്ചുകള്‍ നല്‍കിയിരിക്കുന്നത്. ഹോട്ടല്‍ ക്വാറന്റൈന്‍ കാലയളവില്‍ താരങ്ങള്‍ നിര്‍ബന്ധമായും ഈ വാച്ച് ധരിച്ചിരിക്കണം. അബുദാബിയിലെത്തിയ താരങ്ങള്‍ക്ക് വിമാനത്താവളത്തില്‍വച്ച് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ദുബായില്‍ ക്വാറന്റൈനില്‍ കഴിയുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ക്ക് ജിപിഎസ് വാച്ച് നല്‍കിയിരുന്നില്ല. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'നോക്കൂ..ഞാന്‍ ജേഴ്‌സിയിട്ടുണ്ട്, ഇതില്‍ ഇന്ത്യയെന്നുണ്ട്'; ഗ്യാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന് ആരാധകന്‍, ഒടുവില്‍ ബലമായി പിടിച്ചുകൊണ്ടുപോയി (വീഡിയോ)