നിങ്ങളുടെ വീട്ടില്‍ തുളസിത്തറ നിര്‍മിച്ചിരിക്കുന്നത് ശരിയായ രീതിയിലാണോ?

ശ്രീനു എസ്| Last Modified ശനി, 31 ജൂലൈ 2021 (16:51 IST)
ഹിന്ദു വിശ്വാസ പ്രകാരം വളരെ പവിത്രതയോടെ കാണുന്നതാണ് തുളസി.പണ്ടുമുതല്‍ക്കേ ഒട്ടുമിക്ക വീടുകളിലും കണ്ടുവരുന്നതാണ് തുളസിത്തറ. എന്നാല്‍ ഇന്ന് പല വീടുകളിലും വീടിനു ഭംഗി വരുത്തുന്നതിന്റെ ഭാഗമയാണ് തുളസിത്തറ പണിയുന്നത്. തുളസിത്തറ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. വീടിന്റെ കിഴക്കുവശത്തുനിന്നുള്ള വാതിലിനു നേര്‍ക്ക് സൂര്യപ്രകാശം കിട്ടുന്നിടത്താണ് തുളസിത്തറ പണിയേണ്ടത്.

കൂടാതെ തുളസിത്തറ വീടിന്റെ തറയുയരത്തനെക്കാള്‍ നിശ്ചിത ഉയരത്തിലായിരിക്കണം. കൃഷ്ണതുളസിയാണ് തുളസിത്തറയില്‍ നടേണ്ടത്. പുജാകാര്യങ്ങള്‍ക്കല്ലാതെയും അശുദ്ധിയോടെയും തുളസിത്തറയില്‍ നിന്ന് തുളസി എടുക്കാന്‍ പാടില്ലെന്നും സന്ധ്യക്കും ഏകാദശിക്കും വെള്ളി, ചൊവ്വ ദിവസങ്ങളിലും തുളസിപ്പൂ എടുക്കാന്‍ പാടില്ലെന്നും ഒരു വിശ്വാസമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :