ഇനി 8 ദിവസങ്ങള്‍ കൂടി,കെജിഎഫ് രണ്ടാം ഭാഗത്തിനായി കാത്തിരിപ്പില്‍ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (11:04 IST)

സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ് കെജിഎഫ് രണ്ടാം ഭാഗത്തിനായി. റിലീസ് പലതവണ മാറ്റിവെച്ച് നിരാശരായ ആരാധകര്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. ഇനി എട്ട് ദിവസങ്ങള്‍ കൂടി ബിഗ് സ്‌ക്രീനില്‍ റോക്കി ഭായും കൂട്ടരും എത്താന്‍. പുതിയ കൗണ്ട്ഡൗണ്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
കെജിഫ് എന്ന ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് എത്തുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മോളിവുഡിലെ പ്രമുഖര്‍ തന്നെ. സിനിമയുടെ മലയാളം സംഭാഷണങ്ങള്‍ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ ആയിരുന്നു ഒരുക്കിയത്.

കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസുമായി സഹകരിച്ച് ചിത്രത്തെ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജാണ്.അദ്ദേഹം ക്ഷണിച്ച പ്രകാരമാണ് താന്‍ ഈ സിനിമയുടെ ഭാഗമാകുന്നതെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ വെളിപ്പെടുത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :