1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദൃശ്യം 2018
  4. Who is the most popular actor in this year?

2018ലെ ഏറ്റവും മികച്ച താരം ആര്? മമ്മൂട്ടിയോ മോഹന്‍ലാലോ?

2018ലെ ഏറ്റവും മികച്ച താരം ആര്? മമ്മൂട്ടിയോ മോഹന്‍ലാലോ?

മോഹൻലാൽ
സംഭവബഹുലമായ ഒരു വർഷം കടന്നു പോയിരിക്കുകയാണ്. ഇനി കുറച്ച് ദിവസങ്ങൾ മാത്രം. സൂപ്പർതാരങ്ങളും യുവതാരങ്ങളും അരങ്ങ് തകർത്ത ഈ വർഷം 140ലധികം സിനിമകളാണ് റിലീസ് ആയത്. ഇതിൽ പകുതിയും ആവറേജിൽ ഒതുങ്ങിയപ്പോൾ ചുരുക്കം ചില സിനിമകൾ മാത്രം വമ്പൻ വിജയം കണ്ടു. ഈ വർഷത്തെ താരം ആരാണെന്ന് നോക്കാം.
 
മോഹൻലാൽ:
 
നീരാളി, ഡ്രാമ, കായം‌കുളം കൊച്ചുണ്ണി, ഒടിയൻ എന്നിവയാണ് മോഹൻലാലിന്റെ ഈ വർഷമിറങ്ങിയ ചിത്രങ്ങൾ. 
ഇതിൽ കായംകുളം കൊച്ചുണ്ണിയിലേത് അതിഥി വേഷമായിരുന്നു. 
ഫ്ലോപ്: 1
ആവറേജ്: 1 
ഹിറ്റ്: 1 
 
മമ്മൂട്ടി: 
 
സ്ട്രീറ്റ്‌ലൈറ്റ്സ്, പരോൾ, അങ്കിൾ, അബ്രഹാമിന്റെ സന്തതികൾ, ഒരു കുട്ടനാടൻ ബ്ലോഗ് എന്നിവയാണ് ഈ വർഷം ഇറങ്ങിയ മമ്മൂട്ടി ചിത്രം. 
ഫ്ലോപ്: 2
ആവറേജ്: 2
ഹിറ്റ്: 1
 
കുഞ്ചാക്കോ ബോബൻ:
 
മാംഗല്യം തന്തുനാനേന, ജോണി ജോണി യെസ് അപ്പ, ശിക്കാരി ശംഭു, പഞ്ചവർണതത്ത, ദിവാഞ്ചിമൂല ഗ്രാന്റ് പ്രിക്സ്, കുട്ടനാടൻ മാർപാപ്പ  ഈ വർഷം ഇറങ്ങിയ കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങൾ.
ഫ്ലോപ്: 1
ആവറേജ്: 4
 
ടൊവിനോ തോമസ്: 

അഭിയും അനുവും, ഒരു കുപ്രസിദ്ധ പയ്യൻ, മറഡോണ, തീവണ്ടി, ആമി എന്നിവയാണ് ടൊവിനോയുടെ ഇതുവരെ ഇറങ്ങിയ ചിത്രങ്ങൾ. തമിഴ് ചിത്രം മാരി 2, എന്റെ ഉമ്മാന്റെ പേര് എന്നിവ ഇന്നാണ് റിലീസ് ആയത്. 
ഫ്ലോപ്: 1
ആവറേജ്: 2
ഹിറ്റ്: 2
 
പൃഥ്വിരാജ്: 
 
രണം, മൈ സ്റ്റോറി, കൂടെ എന്നിവയാണ് ഈ വർഷം ഇറങ്ങിയ പൃഥ്വി ചിത്രങ്ങൾ. 
ഫ്ലോപ്: 2
ഹിറ്റ്: 1
 
ഫഹദ് ഫാസിൽ: 
 
കാർബൺ, വരത്തൻ എന്നിവയാണ് ഇതുവരെ റിലീസ് ആയത്. 
ആവറേജ്: 1
ഹിറ്റ്:1
 
നിവിൻ പോളി:
 
കായം‌കുളം കൊച്ചുണ്ണി, ഹേയ് ജൂഡ് എന്നിവയാണ് 2018ൽ റിലീസ് ആയ നിവിൻ പോളി ചിത്രങ്ങൾ.
ആവറേജ്: 1
ഹിറ്റ്: 1
About Writer
അപർണ്ണ
അടുത്ത ലേഖനം
ഇലക്ട്രിക് ക്വിഡിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു, ഉടൻ വിപണിയിലേക്ക് !