പ്രതീക്ഷകളെല്ലാം തെറ്റുമോ? ഫെബ്രുവരിയിൽ പണി കിട്ടാൻ പോകുന്നത് മമ്മൂട്ടിയ്‌ക്ക്?

പ്രതീക്ഷകളെല്ലാം തെറ്റുമോ? ഫെബ്രുവരിയിൽ പണി കിട്ടാൻ പോകുന്നത് മമ്മൂട്ടിയ്‌ക്ക്?

Rijisha M.| Last Modified വെള്ളി, 21 ഡിസം‌ബര്‍ 2018 (14:30 IST)
സിനിമാ വ്യവസായത്തിന് തന്നെ ഭീഷണിയായി തുടരുന്നകയാണ് തമിഴ് റോക്കേഴ്‌സ്. ഭാഷാഭേദമന്യേ എല്ലാ ചിത്രങ്ങളും റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം ഇന്റർനെറ്റിൽ വൈറലാകുന്നു. ഇതിനെതിരെ പല തരത്തിൽ പ്രതികരിച്ചെങ്കിലും അതിന് ഫലം കണ്ടില്ല. കളികളെല്ലാം പഠിച്ച വിദഗ്ധർ തന്നെയാണ് ഇതിന് പിന്നിൽ.

ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ വ്യാജൻ അപ്‌ലോഡ് ചെയ്‌ത് ഇവർ മാർക്കറ്റ് വാല്യു ഇടിക്കുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത വിജയ് സേതുപതിയുടെ സീതാക്കാതി മണിക്കൂറുകൾക്കകം കൊണ്ടാണ് ഇന്റർനെറ്റിൽ വൈറലായത്. ഹോളിവുഡ് മുതൽ മലയാളം ചിത്രങ്ങൾ വരെ ഇവർ ലക്ഷ്യം വയ്‌ക്കുന്നതും സിനിമാ ലോകത്തിനുതന്നെ ഭീഷണിയാണ്.

അടുത്തിടെ റിലീസ് ചെയ്‌ത ഒടിയൻ, സർക്കാർ, 2.O തുടങ്ങിയ ചിത്രങ്ങളും റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. അതേസമയം, ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾക്ക് പണി കിട്ടുമോ എന്നാണ് സിനിമാ പ്രേമികൾ സംശയിക്കുന്നത്.

പുതുവർഷത്തെ വരവേൽക്കാനായി നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. ഫെബ്രുവരിയിൽ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാൻ പോകുന്നത് മൂന്ന് ചിത്രങ്ങളാണ്. അതും മൂന്ന് വ്യത്യസ്‌ത ഭാഷകളിൽ. തമിഴിൽ നിന്ന് പേരൻപും മലയാളത്തിൽ നിന്ന് ഉണ്ടയും തെലുങ്കിൽ നിന്ന് യാത്രയും.

എന്നാൽ, തമിഴ്റോക്കേഴ്‌സ് ഈ ചിത്രങ്ങൾക്കും പണി കൊടുക്കുമോ? റിലീസ് ദിവസങ്ങളിൽ തന്നെ ഇന്റർനെറ്റിൽ ചിത്രങ്ങളെത്തുമ്പോൾ അത് കളക്ഷനെ കാര്യമായി തന്നെ ബാധിക്കും. അതുകൊണ്ടുതന്നെ മറ്റ് ചിത്രങ്ങൾക്ക് സംഭവിച്ചതുപോലെ തന്നെ പേരൻപിനും യാത്രയ്‌ക്കും സംഭവിക്കുമോ എന്നാണ് ആരാധകരുടെ സംശയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :