സജിത്ത്|
Last Modified വെള്ളി, 16 ഡിസംബര്‍ 2016 (13:03 IST)
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താരപ്പോരാട്ടം നടന്ന മണ്ഡലമായിരുന്നു പത്തനാപുരം. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് സ്ഥാനര്‍ഥിയായി ജഗദീഷും എന്‍ ഡി എയുടെ സ്ഥാനാര്‍ഥിയായി ഭീമന്‍ രഘുവുമാണ് മത്സരിച്ചത്. എന്നാല്‍ താരപ്പോരില്‍ ശ്രദ്ധയമായ ഇവിടെ മുന്‍ മന്ത്രിയും സിനിമനടനും നിലവിലെ എം എല്‍ എയുമായ കെ ബി ഗണേഷ് കുമാറിനായിരുന്നു ജയം. രണ്ടാം സ്ഥാനത്ത് ജഗദീഷും മൂന്നാമതായി ഭീമന്‍ രഘുമാണ് എത്തിയത്.
വലിയ വിജയപ്രതീക്ഷയുമായാണ് നടന്‍ ജഗദീഷ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. മോഹന്‍ലാല്‍ അടക്കുമുള്ള പ്രമുഖ താരങ്ങള്‍ ഗണേഷിന്റെ പ്രചരണത്തിന് പത്തനാപുരത്ത് എത്തിയതും മറ്റുമായി നിരവധി വിവാദങ്ങള്‍ ജഗദീഷ് ഉയര്‍ത്തി. ജഗദീഷിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സലീം കുമാര്‍ അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ചു. ഇത്രയൊക്കെ കോലാഹലങ്ങള്‍ അരങ്ങേറിയതോടെ 24562 വോട്ടിന്റെ തോല്‍വിയാണ് ജഗദീഷ് ഏറ്റുവാങ്ങിയത്.
കൊല്ലത്തു നിന്നാണ് സിപിഎം സ്ഥാനാര്‍ഥിയായി നടന്‍ മുകേഷ് ജനവിധി തേടിയത്. 17611 വോട്ടുകള്‍ക്കായിരുന്നു മുകേഷിന്റെ ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സൂരജ് രവിയും ബിജെപിയുടെ സ്ഥാനര്‍ത്ഥിയായി പ്രൊഫ കെ ശശികുമാറുമായിരുന്നു മുകേഷിന്റെ എതിരാളികള്‍.