റിലയന്‍‌സ് ജിയോ എടുത്തവര്‍ക്ക് എട്ടിന്റെ പണി ലഭിക്കും; ട്രായി ഇടപെടുന്നു

റിലയന്‍‌സ് ജിയോ എടുത്തവര്‍ വെട്ടിലാകും; വമ്പന്‍ പണി വരുന്നു

 Happy New Year Offer , TRAI , Reliance Jio , Jio , mukesh Ambani , ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ , 4ജി ടെലികോം , റിലയന്‍‌സ് ജിയോ , മുകേഷ്​ അംബാനി , ജിയോ , ആർ എസ്​ ശർമ്മ , റിലയന്‍‌സ്
ന്യൂഡൽഹി| jibin| Last Modified വെള്ളി, 2 ഡിസം‌ബര്‍ 2016 (14:09 IST)
4ജി ടെലികോം ദാതാക്കളായ റിലയന്‍‌സ് ജിയോ സൌജന്യ ഓഫര്‍ കാലാവധി നീട്ടി ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജിയോയുടെ എല്ലാ ഓഫറുകളും പരിശോധിക്കുമെന്ന്​ ട്രായി.

ജിയോയുടെ ഇടപെടലുകളും നീക്കങ്ങളും ശ്രദ്ധിച്ചു വരുകയാണ്. ക്രത്യമമായ സമയത്ത് ശരിയായ ഇടപെടലുകള്‍ ഉണ്ടാകും.
എല്ലാ താരിഫ്​ പ്ലാനുകളും പരിശോധനക്ക്​ വിധേയമാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. വിഷയത്തില്‍ പരിശോധന തുടരുകയാണെന്നു ട്രായ്​ ചെയർമാൻ വാർത്ത ഏജൻസി​യോട്​ പറഞ്ഞു.

വ്യാഴാഴ്​ചയാണ്​ റിലയൻസ്​ ചെയർമാൻ മുകേഷ്​ അംബാനി ജിയോയുടെ സേവനം മാർച്ച്​ 31വരെ നീട്ടി ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ചത്​. ഡിസംബർ 31വരെ
ഉപഭോക്​താകൾക്ക്​ നിലവിലുള്ള പ്ലാൻ ഉപയോഗിക്കാനാവും. അതിനു ശേഷം പുതിയ ഹാപ്പി ന്യൂ ഇയർ പ്ലാനിലേക്ക്​ ഉപഭോക്​താൾ മാറും.

ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രകാരം പ്രതിദിനം ഒരു ജിബി സൌജന്യ ഡാറ്റയാകും ലഭ്യമാകുക. എല്ലാ ഉപയോക്താക്കള്‍ക്കും ജിയോയുടെ മികച്ച ഉപയോഗം ഉറപ്പാക്കുന്നതിനായാണ് ഒരു ജിബി ഡാറ്റയിലേക്ക് സൗജന്യ ഡാറ്റ പരിമിതിപ്പെടുത്തുന്ന നയം കൊണ്ടുവരുന്നതെന്നാണ് റിലയന്‍സ് പറയുന്നത്.

പുതിയ ഓഫര്‍ പ്രകാരം പ്രതിദിനം ഒരു ജിബി സൌജന്യ ഡാറ്റയാകും ലഭ്യമാകുക എന്ന് സൂചന നല്‍കിയത് മുകേഷ് അംബാനിയാണ്. ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ പ്രതിദിനം നാല് ജിബി 4ജി ഡാറ്റയാണ് ജിയോ സൌജന്യമായി നല്‍കുന്നത്. ഇതില്‍ 20 ശതമാനം പേര്‍ വന്‍ തോതില്‍ ഡാറ്റ ഉപയോഗിക്കുന്നതിനാല്‍ ഒരു വിഭാഗം ഉപയോക്‍താക്കള്‍ക്ക് ജിയോയുടെ സൌകര്യങ്ങള്‍ പൂര്‍ണമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും മുകേഷ് വ്യാഴാഴ്​ച പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം
പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...