റിലയന്‍‌സ് ജിയോ എടുത്തവര്‍ക്ക് വമ്പന്‍ പണി കിട്ടാന്‍ പോകുന്നു

ജിയോ എടുത്തവര്‍ നിരാശയിലാകും; ഡാറ്റയുടെ കാര്യത്തില്‍ വമ്പന്‍ തിരിച്ചടി

  Reliance Jio , Mukesh Ambani , Jio , Reliance , mobile data , Ambani , ജിയോ , 4ജി ടെലികോം , റിലയന്‍സ് , ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ , മുകേഷ് അംബാനി , ജിയോ
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 1 ഡിസം‌ബര്‍ 2016 (18:18 IST)
4ജി ടെലികോം ദാതാക്കളായ റിലയന്‍‌സ് ജിയോ പ്രതിദിനം ലഭ്യമാകുന്ന സൌജന്യ ഡാറ്റയില്‍ കുറവ് വരുത്തുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഓഫര്‍ പ്രകാരം പ്രതിദിനം ഒരു ജിബി സൌജന്യ ഡാറ്റയാകും ലഭ്യമാകുക. ജിയോയുടെ സൌജന്യ ഓഫര്‍ കാലാവധി നീട്ടി ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സൌജന്യ ഡാറ്റയില്‍ കുറവ് വരുത്തുന്നത്.

എല്ലാ ഉപയോക്താക്കള്‍ക്കും ജിയോയുടെ മികച്ച ഉപയോഗം ഉറപ്പാക്കുന്നതിനായാണ് ഒരു ജിബി ഡാറ്റയിലേക്ക് സൗജന്യ ഡാറ്റ പരിമിതിപ്പെടുത്തുന്ന നയം കൊണ്ടുവരുന്നതെന്നാണ് റിലയന്‍സ് പറയുന്നത്.

പുതിയ ഓഫര്‍ പ്രകാരം പ്രതിദിനം ഒരു ജിബി സൌജന്യ ഡാറ്റയാകും ലഭ്യമാകുക എന്ന് സൂചന നല്‍കിയത് റിലയന്‍‌സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ പ്രതിദിനം നാല് ജിബി 4ജി ഡാറ്റയാണ് ജിയോ സൌജന്യമായി നല്‍കുന്നത്. ഇതില്‍ 20 ശതമാനം പേര്‍ വന്‍ തോതില്‍ ഡാറ്റ ഉപയോഗിക്കുന്നതിനാല്‍ ഒരു വിഭാഗം ഉപയോക്‍താക്കള്‍ക്ക് ജിയോയുടെ സൌകര്യങ്ങള്‍ പൂര്‍ണമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും മുകേഷ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :