''നിങ്ങൾ ഈ ചിത്രം കണ്ടിരിക്കണം''- മമ്മൂട്ടിയോട് മുകേഷ് പറഞ്ഞു...

അച്ഛൻ- മകൻ കഥ പറഞ്ഞ ചിത്രം, നിങ്ങൾ ഇത് കണ്ടിരിക്കണം- മമ്മൂട്ടിയോട് മുകേഷ് പറഞ്ഞു...

aparna shaji| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2016 (14:11 IST)
സൽമാൻ നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങൾ ക്രിസ്മസിന് റിലീസ് ചെയ്യും. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരു കുടുംബ കഥയാണ് പറയുന്നത്. അച്ഛൻ - മകൻ ബന്ധം പറയുന്ന ചിത്രത്തിൽ ജോമോൻ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനൊപ്പം യൂത്തന്മാരുടെ ഹരമായ ദുൽഖർ ഒരുമിക്കുമ്പോൾ അതൊരു സൂപ്പർ ഡ്യൂപ്പർ ആകുമെന്ന കാര്യത്തിൽ സംശയമില്ല.

വീണ്ടും ചില വീട്ടുകാര്യങ്ങളിലെ തിലകനും ജയറാമും മനസ്സിനക്കരെയിലെ ഇന്നസെന്റും ജയറാമും രസതന്ത്രത്തിലെ ഭരത്ഗോപിയും മോഹന്‍ലാലും അച്ചുവിന്റെ അമ്മയിലെ ഉര്‍വശിയും മീരാ ജാസ്മിനും സ്‌നേഹവീടിലെ ഷീലയും മോഹന്‍ലാലുമെല്ലാം പ്രേക്ഷകമനസ്സില്‍ ഇടംനേടിയവയാണ്. അക്കൂട്ടത്തിലേക്കാണ് ജോമോന്റെ സുവിശേഷവും എത്തുന്നത്. ജീവിതത്തോട് നീതിപുലര്‍ത്തുന്ന ഒരുപാട് രംഗങ്ങള്‍ സിനിമയിലേക്ക് പകര്‍ത്താന്‍കഴിഞ്ഞിട്ടുണ്ടെന്ന് സംവിധായകന്മ് സത്യൻ അന്തിക്കാട് പറയുന്നു.

ഒരു സിനിമക്ക് ലഭിക്കുന്ന ആദ്യ പ്രോത്സാഹനം പലപ്പോഴും പലതാണ്. അത്തരത്തിൽ ഒരു അനുഭവം സത്യൻ അന്തിക്കാടിനും ഉണ്ട്. സിനിമയുടെ ഷൂട്ടിങ്ങ് എല്ലാം കഴിഞ്ഞപ്പോള്‍ മുകേഷ് മമ്മൂട്ടിയോട് പറഞ്ഞു ''ഈ നിങ്ങള്‍ കാണണം. നിങ്ങളുടെ മകന്‍ അസൂയാവഹമായ രീതിയിലാണ് ഈ ചിത്രത്തില്‍ അവന്റെ അപ്പനെ സ്‌നേഹിക്കുന്നത്, വാക്കുകള്‍കൊണ്ടത് പറഞ്ഞറിയിക്കാനാകില്ല'' എന്ന്. ഇതുതന്നെയായിരുന്നു ഈ ചിത്രത്തിന് ആദ്യം എനിക്ക് കിട്ടിയ അഭിനന്ദനമെന്ന് സംവിധായകൻ പറയുന്നു.

(ഉള്ളടക്കത്തിന് കടപ്പാട്: മാതൃഭൂമി‌ ഡോട് കോം)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :