കെ രാധാകൃഷ്ണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മലയാളിയായ കെ രാധാകൃഷ്ണനെ ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനായി നിയമിച്ചു. ജി മാധവന്‍ നായര്‍ സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ഇത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ രാധാകൃഷ്ണന്‍ നിലവില്‍ തിരുവനന്തപുരം വി എസ് എസ് സി ഡയറക്ടറാണ്.
കേരള കോണ്‍ഗ്രസ്: സെക്യുലര്‍ മാണിയില്‍ ലയിച്ചു കേരള കോണ്‍ഗ്രസ് സെക്യുലറും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ലയിച്ചു. നവംബര്‍ 11നു നടന്ന ലയനസമ്മേളനത്തിലായിരുന്നു ലയനപ്രഖ്യാപനം.
മാത്യു ടിയുടെ രാജി, ജനതാദള്‍ (എസ്) യുഡിഎഫിലേക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനതാദളിന് കോഴിക്കോട് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഗതാഗതമന്ത്രി മാത്യു ടി തോമസ് മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ചു. ജനതാദള്‍ (എസ്) ഇടതുമുന്നണി വിട്ടു. പാര്‍ട്ടിയെ അപമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയമായ പ്രതികരണമാണ് തീരുമാനമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. കാല്‍നൂറ്റാണ്ടു പിന്നിട്ട ഇടതുബാന്ധവം മുറിച്ചാണ് ജനതാദള്‍ യുഡിഎഫിലെ ഘടകകക്ഷിയായത്. ഇതോടെ മുന്നണിയിലെ ഘടകകക്ഷികളുടെ എണ്ണം ഒന്‍പതായി.
ചെങ്ങറ സമരം തീര്‍ന്നു ഭൂരഹിതരും അഞ്ചു സെന്റില്‍ താഴെ ഭൂമിയുള്ളവരുമായ 1432 കുടുംബങ്ങള്‍ക്കു ഭൂമിയും വീടും നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും പ്രതിപക്ഷ നേതാവിന്‍റെ സാന്നിധ്യത്തിലും നടന്ന ചര്‍ച്ചയില്‍ തീരുമാനമായതോടെ ചെങ്ങറ ഭൂസമരം ഒത്തുതീര്‍പ്പായി.
മാറാട് കേസില്‍ ശിക്ഷ മാറാട് കൂട്ടക്കൊലക്കേസില്‍ 62 പ്രതികള്‍ക്കു മാറാട് പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും 25,000 രൂപ വീതംപിഴയും ശിക്ഷിച്ചു. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണിവര്‍. പിഴ അടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം കൂടി തടവ് അനുഭവിക്കണം.