50% വനിതാസംവരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പുരുഷന്‍മാര്‍ പ്രസിഡന്‍റായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം സ്ത്രീകള്‍ക്ക് ആയിരിക്കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്.
അല്‍ഫോന്‍സാമ്മ സ്മാരക നാണയം പുറത്തിറക്കി വിശുദ്ധ അല്‍ഫോന്‍സാമ്മ സ്മാരക നാണയം പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയാണ് നാണയം പുറത്തിറക്കിയത്. അല്‍ഫോന്‍സാമ്മയുടെ നൂറാം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ അല്‍ഫോന്‍സാമ്മയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയത്.
ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന് 59 വര്‍ഷം തടവ് മോഡലുകളെ പീഡിപ്പിച്ചെന്ന കേസില്‍ മലയാളിയായ ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന് 59 വര്‍ഷം തടവ്. കേസില്‍ ആനന്ദ് ജോണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ നവംബറില്‍ കോടതി വിധിച്ചിരുന്നു. ലോസ് ഏഞ്ചല്‍സ് സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്.
തേക്കടിയില്‍ ബോട്ട് മുങ്ങി, മലപ്പുറത്ത് തോണി മറിഞ്ഞു തേക്കടി ജലാശയത്തില്‍ സെപ്റ്റംബര്‍ 30നു കെ ടി ഡി സിയുടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 45 വിനോദസഞ്ചാരികള്‍ മരിച്ചു. തടാകതീരത്ത് വെള്ളം കുടിക്കാനെത്തിയ വന്യമൃഗങ്ങളെ കാണാന്‍ ബോട്ടിന്‍റെ മേല്‍ത്തട്ടിലെ സഞ്ചാരികള്‍ ഒരു വശത്തേക്കു കൂട്ടത്തോടെ മാറിയതാണ് അപകട കാരണം.
മലപ്പുറം അരീക്കോട് ചാലിയാര്‍ പുഴയില്‍ വള്ളം മറിഞ്ഞ് എട്ട് കുട്ടികള്‍ മരിച്ചു. കടത്തുതോണി മറിഞ്ഞാണ് അപകടമുണ്ടായത്. മൂര്‍ക്കനാട് സുബ്‌ലുസുലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. മിക്ക കുട്ടികള്‍ക്കും നീന്തല്‍ അറിയാമായിരുന്നത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.