ഷെയ്ഖ് ഹസീന പട്ടാളഭരണത്തിലായിരുന്ന ബംഗ്ലാദേശിനെ തിരികെ ജനകീയഭരണ പഥത്തിലെത്തിക്കാനുള്ള നിയോഗവുമായാണ് ജനുവരി ആറിന് ഷെയ്ഖ് ഹസീന ബംഗ്ലാദേശിന്‍റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റത്. പ്രധാനമന്ത്രി പദത്തില്‍ ഇത് രണ്ടാമൂഴമായിരുന്നു ഹസീനയ്ക്ക്. 2008 അവസാനം നടന്ന തെരഞ്ഞെടുപ്പിലാണ് ഹസീന വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഹസീന നേതൃത്വം നല്‍കുന്ന അവാമി ലീഗ് ഉള്‍പ്പെടുന്ന സഖ്യം 299 സീറ്റുകളില്‍ 259 എണ്ണവും നേടുകയായിരുന്നു. ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍റെ മകളാണ് ഷെയ്ഖ് ഹസീന. 1996 മുതല്‍ 2001 വരെയായിരുന്നു ബംഗ്ലാദേശിന്‍റെ പ്രധാനമന്ത്രി പദത്തില്‍ ഹസീനയുയുടെ ആദ്യഊഴം.
ബംഗ്ലാദേശ് സൈനിക കലാപം ഫെബ്രുവരി അവസാനത്തോടെയാണ് ബംഗ്ലാദേശ് അതിര്‍ത്തിരക്ഷാസേനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഏകദേശം 65,000 ത്തോളം അംഗങ്ങളുള്ള ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ സൈനിക വിഭാഗമാണ് ബംഗ്ലാദേശ് റൈഫിള്‍സ്. സീനിയര്‍ ഓഫീസര്‍മാരും സൈനികരും തമ്മിലുണ്ടായിരുന്ന പകയായിരുന്നു കലാപത്തില്‍ കലാശിച്ചത്. കുറഞ്ഞ ശമ്പളത്തിലും മറ്റും ഏറെ അസന്തുഷ്ടരായിരുന്ന ഇവര്‍ മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കെതിരെ തിരിയുകയായിരുന്നു. രാജ്യത്തെ എല്ലാ പട്ടാളക്യാമ്പിലേക്കും കലാപം ബാധിച്ചിരുന്നു. അമ്പതിലധികം ഓഫീസര്‍മാരും ഇരുപതോളം പേരും കലാപത്തില്‍ കൊല്ലപ്പെട്ടതായിട്ടാണ് അനൌദ്യോഗിക കണക്കുകള്‍. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ജനകീയ സര്‍ക്കാരിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു ഈ കലാപം.
അഫ്ഗാന്‍ തെരഞ്ഞെടുപ്പ് പ്രസിഡന്‍റ് ഹമീദ് കര്‍സായിയും മുന്‍ വിദേശകാര്യമന്ത്രി അബ്ദുള്ള അബ്ദുള്ളയും തമ്മിലായിരുന്നു പ്രധാന മത്സരം. രണ്ടാം തവണയാണ് കര്‍സായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പിന്‍റെ ആരംഭം മുതല്‍ തന്നെ വോട്ടെടുപ്പിനെതിരെ അനവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ കൃതൃമം നടന്നതായി ആരോപിച്ച് അബ്ദുള്ള അബ്ദുള്ള ഇടയ്ക്ക് പിന്‍മാറി. ഇതിന് പിന്നാലെ സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷന്‍ ചെയര്‍മാന്‍ അസീസുല്ല ലുദിന്‍, രണ്ടാംഘട്ട വോട്ടെടുപ്പ് റദ്ദാക്കി കര്‍സായിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. നവംബര്‍ 19 നാണ് കാബൂളിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ കര്‍സായി അധികാരമേറ്റത്.