എസ്‌.എസ്‌.എല്‍.സി, എ.എച്ച്‌.എസ്‌.എല്‍.സി

തിരുവനന്തപുരം| M. RAJU|
2007 സെപ്റ്റംബറില്‍ നടത്തിയ എസ്‌.എസ്‌.എല്‍.സി, എസ്‌.എസ്‌.എല്‍.സി.(ബധിര), എ.എച്ച്‌.എസ്‌.എല്‍.സി. തുടങ്ങിയവയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

http:results.kerala.nic.in, www.education.kerala.gov.in എന്നീ വെബ്‌ സൈറ്റുകളിലും പരീക്ഷാ സെന്‍ററുകളിലും ഫലം അറിയാം. പി.സി.എന്‍. വിഭാഗത്തില്‍ 2007 സെപ്റ്റംബര്‍ മാസത്തിലെ പരീക്ഷ എഴുതി ഉപരി പഠനത്തിന്‌ അര്‍ഹത നേടാത്തവര്‍ക്ക്‌ 2008 മാര്‍ച്ച്‌ മാസത്തില്‍ നടത്തുന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതാം.

ഇതിന്‌ പിഴ കൂടാതെ ജനുവരി അഞ്ച്‌ വരെയും പിഴയോടുകൂടി 10 വരെയും ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ ഫീസടച്ച്‌ പേര്‌ രജിസ്റ്റര്‍ ചെയ്യണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :