ലീഗില്‍ നിയമങ്ങള്‍ മാറും

league
PROPRO
പ്രാദേശിക താരങ്ങള്‍ ഉള്‍പ്പടെയുള്ള ക്രിക്കറ്റ് കളിക്കാര്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍ തുറന്ന് കൊടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് തങ്ങള്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കളിയിലെ ചില നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. ഐ സി എല്ലിന്‍റെ ആദ്യ ട്വന്‍റി20 പരമ്പരയിലാകും പുതിയ നിയമങ്ങള്‍ പരീക്ഷിക്കപ്പെടുക.

പാഞ്ച്കുലയില്‍ വെള്ളിയാഴ്ച്ച ആരംഭിക്കുന്ന ട്വന്‍റി 20 പരമ്പരയില്‍ പുതിയ നിയമങ്ങള്‍ പരീക്ഷിക്കുമെന്നും ഇതിന്‍റെ ഫലം എന്താകുമെന്നു കാത്തിരുന്നു കാണാമെന്നും ഐസിഎല്‍ ചെയര്‍മാന്‍ കപില്‍ ദേവ് പറഞ്ഞു. ക്രിക്കറ്റിലെ ഓവര്‍ത്രോ നിയമത്തിലാണ് പ്രധാനമായും പരീക്ഷണം നടത്തുന്നത്.

ബാറ്റ്സ്മാന്‍ റണ്ണിനായി ഓടുമ്പോള്‍ ഫീല്‍ഡ് ചെയ്യുന്ന കളിക്കാരന്‍ തിരിച്ചെറിയുന്ന പന്ത് വിക്കറ്റില്‍ കൊള്ളുകയാണെങ്കില്‍ ഓവര്‍ത്രോ റണ്‍സ് അനുവദിക്കേണ്ട എന്നാണ് ഐ സി എല്ലിന്‍റെ തീരുമാനം. എന്നാല്‍ പന്ത് വിക്കറ്റില്‍ കൊള്ളാതെ പോകുകയാണെങ്കില്‍ ബാറ്റ്സ്മാന്‍നാര്‍ക്ക് അധിക റണ്‍സിനായി ഓടാവുന്നതാണ്.

ട്വന്‍റി20 ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് അനുകൂലമായി നിയമങ്ങള്‍ മാറ്റിയെഴുതിയ ഐ സി സി യുടെ സമീപനത്തിന് വിരുദ്ധമായ നീക്കമാണ് ഐ സി എല്‍ ഇതിലൂടെ നടത്തിയിരിക്കുന്നത്. ഫീല്‍ഡിങ്ങ് ടീമിന് നേരിയ മുന്‍തൂക്കം നല്‍കുന്ന നിയമപരിഷകാരമാണ് ഓവര്‍ത്രോയുടെ കാര്യത്തില്‍ ഐ സി എല്‍ നടത്തിയിരിക്കുന്നത്.

പഞ്ച്കുല: | WEBDUNIA|
ഇതിന് പുറമേ മറ്റു പല നിയമങ്ങളിലും ഐ സി എല്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :