ഐ സി എല്‍ പോരാട്ടം തുടങ്ങുന്നു

I C L
PROPRO
ഇന്ത്യന്‍ ക്രിക്കറ്റില്‍ പോരാട്ടത്തിന്‍റെ കാഹളം തുടങ്ങുകയാണ്. ബി സി സി ഐ യുടെ റിബല്‍ ലീഗായ സീ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗിന് വെള്ളിയാഴ്ച തുടക്കമാകും. ആദ്യ മത്സരത്തില്‍ ഡെല്‍‌ഹി ജെറ്റ് ചണ്ഡീഗഡ് ലയണ്‍സിനെയാണ് നേരിടുക. ആദ്യ മത്സരം തൌ ദേവി ലാല്‍ സ്റ്റേഡിയത്തിലാണ്.

മുന്‍ ന്യൂസിലാന്‍ഡ് താരം ക്രിസ് കെയ്‌‌ന്‍സാണ് ചണ്ഡീഗഡ് ലയണ്‍സിനെ നയിക്കുന്നത്. മുന്‍ ശ്രീലങ്കന്‍ നായകന്‍ അട്ടപ്പട്ടു ഡെല്‍‌ഹി നയിക്കും. 17 ദിവസങ്ങള്‍ നീളുന്ന ടൂര്‍ണമെന്‍റില്‍ ആറു ടീമുകളാണ് കളിക്കുന്നത്. ബ്രയാന്‍ ലാറ, ഡാരന്‍ മാഡി, ക്രിസ് റീഡ്, ഡാരന്‍ മാഡി തുടങ്ങിയവരാണ് ടൂര്‍ണമെന്‍റില്‍ കളിക്കുന്ന പ്രമുഖര്‍.

റൌണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നാലു സെമി ഫൈനല്‍ ഉള്‍പ്പടെയുള്ള മത്സരങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്. ഡല്‍‌ഹിക്കും ഛണ്ഡീഗഡിനും പുറമേ ബ്രയാന്‍ ലാറ നയിക്കുന്ന മുംബൈ ചാമ്പ്‌സ്, കൊല്‍ക്കത്ത ടൈഗേഴ്‌സ്, ചെന്നൈ സൂപ്പര്‍സ്റ്റാര്‍സ്, ഹൈദ്രാബാദ് ഹീറോസ്, തുടങ്ങിയ ടീമുകളാണ് കളിക്കുന്നത്.

ലീഗിലെ പ്രമുഖ കളിക്കാര്‍ പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്ക്, അബ്ദുല്‍ റസാഖ്, അസ്‌ഹര്‍ മഹ്മൂദ്, ഇമ്രാന്‍ ഫര്‍ഹത്ത്, ന്യൂസിലാന്‍ഡ് താരങ്ങളായ നതന്‍ ആസ്റ്റില്‍, ഡാരില്‍ ടഫി, ക്രിസ് ഹാരീസ്, ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്നര്‍, ആന്‍ഡ്രൂ ഹാള്‍, നിക്കി ബോയെ, ഇംഗ്ലണ്ടിന്‍റെ വിക്രം സോലങ്കി, പോള്‍ നിക്‍സണ്‍, ഹമീഷ് മാര്‍ഷല്‍ ഇന്ത്യയുടെ ദിനേശ് മോംഗിയ തുടങ്ങിയവരാണ്.

ന്യൂഡല്‍‌ഹി: | WEBDUNIA|
അതേ സമയം ഇന്ത്യയില്‍ നടക്കുന്ന ഈ ലീഗിനെ എതിര്‍ക്കുന്ന ബി സി സി ഐ ലീഗില്‍ കളിക്കുന്ന കളിക്കാര്‍ക്ക് ആജീവാനാന്ത വിലക്ക് ഉള്‍പ്പടെയുള്ള എതിര്‍പ്പുകള്‍ കൊണ്ടുവന്നിരുന്നു. അതേ സമയം ഇതുഇനു ബദലായി ഐ പി എല്‍ എന്ന പേരില്‍ മറ്റൊരു ലീഗ് ഏപ്രില്‍ മുതല്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ് ബി സി സി ഐ. സച്ചിന്‍, റിക്കി പോണ്ടിംഗ്, മുത്തയ്യാ മുരളീധരന്‍ തുടങ്ങിയ ക്രിക്കറ്റ് നക്ഷത്രങ്ങള്‍ ഐ പി എല്ലില്‍ ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :