ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 29 നവംബര്‍ 2007 (14:23 IST)
രാജ്യത്തെ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് മുമ്പായി ഐ.എസ്.ഐ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം എന്ന നിയമം ഉടനെത്തും എന്നറിയുന്നു.
1986 ലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സ് നിയമമനുസരിച്ച് ഇന്ത്യയിലെ എല്ലാ സ്റ്റീല്‍ ഉല്‍പ്പാദകരും തങ്ങളുടെ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഐ.എസ്.ഐ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണമെന്നാണ് നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. അല്ലാത്തപക്ഷം ശിക്ഷ ലഭിക്കുന്നതാണ്.
പതിനേഴ് വിവിധ തരം സ്റ്റീല്‍ ഉല്‍പ്പന്നങളെയാണ് ഈ നിയമത്തിന്‍റെ പരിധിയില്‍ പെടുത്തിയിരിക്കുന്നത്. നിര്‍മ്മാണത്തിനുപയോഗിക്കുന്ന സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, കപ്പല്‍, ബോട്ടുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്റ്റീല്‍ പാളികള്‍, ഭക്‍ഷ്യ വസ്തുക്കള്‍ പാക്ക് ചെയ്യാനുപയോഗിക്കുന്ന സ്റ്റീല്‍ വസ്തുക്കള്‍ എന്നിവയ്ക്ക് ഐ.എസ്.ഐ നിര്‍ബ്ബന്ധിതമാക്കിയിട്ടുണ്ട്.
അതേ സമയം സ്റ്റീല്‍ ഗ്രില്ലുകള്‍, ജനല്‍ പാളികള്‍ എന്നിവയെ ഈ നിയമത്തിന്‍റെ പരിധിയില്‍ പെടുത്തിയിട്ടില്ല. എന്നാല്‍ കയറ്റുമതി ലക്‍ഷ്യമാക്കിയുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഐ.എസ്.ഐ നിര്‍ബ്ബന്ധിതമാണുതാനും.
നിയമം ഇതുവരെ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഗസറ്റ് വിജ്ഞാപനത്തിനു ആറു മാസത്തിനു ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരിക.