ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു, 87.94 ശതമാനം വിജയം

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ജൂലൈ 2021 (15:54 IST)
ഈ വർഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആര്‍ഡി ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

ഹയർസെക്കൻഡറി വിഭാഗത്തിൽ
87.94 ശതമാനം വിദ്യാര്‍ഥികളാണ് വിജയിച്ചത്. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 3,28,702 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 48,383 വിദ്യാര്‍ഥികള്‍ മുഴുവന്‍ എ പ്ലസ് നേടി. 136 സ്‌കൂളുകളില്‍ നൂറു ശതമാനം വിജയം നേടി. ഇതില്‍ 11 സർക്കാർ സ്കൂളുകൾ ഉൾപ്പെടുന്നു.

എറണാകുളമാണ് ഏറ്റവുമധികം വിദ്യാർഥികൾ വിജയിച്ച ജില്ല. ജില്ല. 91.11 ആണ് വിജയശതമാനം. ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിലാണ്- 82.53 ശതമാനം. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 85.0ഔം എയ്ഡഡ് വിഭാഗത്തില്‍ 90. 37 ശതമാനവും അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 87.67 ശതമാനവുമാണ് വിജയം.

ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ വിജയശതമാനം 53ആണ്. 25293 വിദ്യാര്‍ഥികള്‍ വിജയിച്ചു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 80.36 ശതമാനം വിജയം നേടി. ടെക്‌നിക്കൽ സ്കൂളുകളിൽ 84.39 ശതമാനമാണ് വിജയം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :