സ്വർണവിലയിൽ വീണ്ടും വർധന, പവന് 35,840 രൂപയായി

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ജൂലൈ 2021 (12:38 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 160 രൂപകൂടി 35,840 രൂപയായി.ഗ്രാമിന് 20 രൂപ വർധിച്ച് 4480 രൂപയിലാണ് വ്യാപരം നടക്കുന്നത്.

യുഎസ് ഫെഡറൽ റിസർവ് യോഗതീരുമാനം പുറത്തുവരാനിരിക്കെ ആഗോളവിപണിയിൽ സ്വർണവിലയിൽ നേരിയതോതിൽ വർധനവുണ്ടായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47,676 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ വിലവർധനവുണ്ടായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :