ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം: സംസ്ഥാനത്ത് അഞ്ചുലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്നെത്തും

ശ്രീനു എസ്| Last Modified ബുധന്‍, 28 ജൂലൈ 2021 (09:07 IST)
വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി സംസ്ഥാനത്ത് അഞ്ചുലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്നെത്തും. കൊവിഷീല്‍ഡ് വാക്‌സിനുകളാണ് എത്തുന്നത്. സംസ്ഥാനത്ത് പലയിടത്തും വാക്‌സിന്‍ ഇല്ലാത്തതിനാല്‍ കുത്തിവയ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്. നാളെയോടെയായിരിക്കും ജില്ലകളില്‍ വാക്‌സിന്‍ എത്തുന്നത്.

ഓണത്തിനു മുന്‍പ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അതേസമയം തിരുവനന്തപുരത്തും കോഴിക്കോടും എറണാകുളത്തും വാക്‌സന്‍ ഇന്നും കാണില്ല. ഇവിടത്തെ സ്‌റ്റോക്ക് പൂജ്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :