പ്ലസ്ടു പരീക്ഷ ഫലം ഇന്ന് മൂന്നുമണിക്ക് പ്രഖ്യാപിക്കും

ശ്രീനു എസ്| Last Modified ബുധന്‍, 28 ജൂലൈ 2021 (08:22 IST)
പ്ലസ്ടു പരീക്ഷ ഫലം ഇന്ന് മൂന്നുമണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുത്ത പാഠഭാഗങ്ങളില്‍ നിന്നു മാത്രമായിരുന്നു പരീക്ഷക്ക് ചോദ്യങ്ങള്‍ വന്നിരുന്നത്. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷക്കും ഇങ്ങനെയായിരുന്നു. ഇപ്രാവശ്യം പ്ലസ്ടു പരീക്ഷക്കും വിജയശതമാനം കൂടാനാണ് സാധ്യത. ഇപ്രാവശ്യം 4,46,471 വിദ്യാര്‍ത്ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയിട്ടുള്ളത്.
ഇതില്‍ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണുള്ളത്.

ഫല പ്രഖ്യാപനത്തിന് ശേഷം www.keralaresults.nic.in, www.dhsekerala.gov.in,www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ സൈറ്റുകളിലും സഫലം എന്ന ആപ്പിലും ഫലം അറിയാന്‍ സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :