സുബിന്‍ ജോഷി|
Last Updated:
വ്യാഴം, 23 ജനുവരി 2020 (19:24 IST)
ലോകത്തിലേക്കും വെച്ച് വലിയ ഭരണഘടന എന്ന് വിശേഷിപ്പിക്കപ്പെട്ടതാണ് ഇന്‍ഡ്യന്‍ ഭരണ ഘടന. ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയിലെ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും അവരുടെയെല്ലാം പേരുടെയുമിടയില്‍ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്‍റെ ഐക്യവും സുനിശ്ഛിതമാക്കിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാല്‍ നമ്മുടെ ഭരണ ഘടനനിര്‍മ്മാണ സഭയില്‍ ഈ 1949 നവംബര്‍ 26-മത് ദിവസം ഇതിനാല്‍ ഈ ഭരണ ഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ഇരുപത്തിരണ്ടു ഭാഗങ്ങള്‍
395 അനുഛേദങ്ങള്‍
ഒമ്പതു പട്ടികകള്‍.