ഫേസ്ബുക്കിന് ഭീഷണിയായി ടിക്ടോക് കുതിപ്പ്

ആഭിറാം മനോഹർ| Last Modified ശനി, 18 ജനുവരി 2020 (19:34 IST)
ലോകത്ത് ഏറ്റവുമധികം ആളുകൾ ഡൗൺലോഡ് ചെയ്യുന്ന ആപ്പ് എന്ന വിഭാഗത്തിൽ ടിക്ടോക്കിന് അത്ഭുതകരമായ വളർച്ച. നിലവിലെ കണക്കുകൾ പ്രകാരം ഏറ്റവുമധികം ആളുകൾ ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളിൽ വാട്‌സ്ആപ്പാണ് ഒന്നാമത്. ടിക്ടോക് രണ്ടാം സ്ഥാനത്തും ഫേസ്ബുക്ക് മൂന്നാമതുമാണുള്ളത്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്കിനെ വീഡിയോ പങ്കിടല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്ലിക്കേഷനായ ടിക് ടോക്ക് മറികടന്നത് 2019ലാണ്.

ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആപ്ലിക്കേഷനായി മാറിയതോടെ ടിക്ക്‌ടോക്കിന്‍റെ ജനപ്രീതിയും ഉയര്‍ന്നിട്ടുണ്ട്. ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമിന് അതിശയകരമായ ഒരു വർഷമായിരുന്നു 2019.
ഇതിൽ തന്നെ ടിക്ടോക്കിന് കൂടുതൽ ആരാധകരുള്ളത് ഇന്ത്യയിലാണ്.മാർക്കറ്റ് അനലിസ്റ്റ് സെൻസർ ടവറിന്റെ റാങ്കിങ് അനുസരിച്ച് ടിക് ടോക്കും അതിന്റെ ചൈനീസ് പതിപ്പ് ഡെയിനും 2019ൽ മൊത്തം 74 കോടി ഡൗൺലോഡുകളാണ് സ്വന്തമാക്കിയത്. ഗൂഗിൾ പ്ലേ സ്റ്റോർ, ഐഫോൺ, ഐപാഡ് എന്നിവയ്ക്കായി ലോകമെമ്പാടുമുള്ള ഡൗൺലോഡുകൾ ഉൾക്കൊണ്ടുകൊണ്ടുള്ള കണക്കാണിത്.

2018 ൽ ടിക് ടോക് ഡൗൺലോഡിങ് 65.5 കോടി ആയിരുന്നെങ്കിൽ 2019 ൽ ഇത് 13 ശതമാനം വർധിച്ചതായാണ് കണക്കുകൾ പറയുന്നത്. ഇതിൽ തന്നെ ടിക്ടോക്കിന്റെ സിംഹഭാഗം വരുമാനവും ഇന്ത്യയിൽ നിന്നാണ്. 2019ൽ ആകെ നടന്ന ടിക്ടോക്
ഡൗൺലോഡുകളിൽ 44 ശതമാനവും ഇന്ത്യയിൽ നിന്നാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :