അനുബന്ധ വാര്‍ത്തകള്‍
- ഓൺലൈൻ ഇടപാടുകൾ നടത്താത്ത ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യും, റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ് !
- 1984 സിഖ് വിരുദ്ധ കലാപം: ആളുകളെ ട്രെയിനിൽനിന്നും വലിച്ചിറക്കി ചുട്ടുകൊല്ലുന്നത് പൊലീസ് കണ്ടുനിന്നു
- ഈ വർഷത്തെ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ഭ്രമണപഥത്തിൽ, ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു
- വിടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ ? അറിയൂ !
- ആഴ്ചയിൽ ഏഴുതവണ മാത്രമേ ഭക്ഷണം കഴിയ്ക്കാറുള്ളു, ജീവിതരീതി തുറന്ന് വെളിപ്പെടുത്തി ട്വിറ്റർ സിഇഒ
സിനിമകളും ടെലിവിഷൻ ഷോകളും കണ്ട് ഹാപ്പിയായി യാത്ര ചെയ്യാം, എന്‍റര്‍ടെയ്‌ന്‍മെന്‍റ് ആപ്പുമായി ഇന്ത്യൻ റെയിൽവേ !
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും കണ്ടന്റ് ഓൺ ഡിമാൻഡ് എന്റെർടെയിൻമെന്റ് സേവനം നൽകാൻ ഇന്ത്യൻ റെയിൽവേ. ഇത്തിനായി പ്രത്യേക എന്റെർടെയിന്മെന്റ് ആപ്പ് ആണ് ഇന്ത്യൻ റെയിൽവേ ഒരുക്കുന്നത്. റെയിൽടെലുമായും, സി എന്റെർടെയിന്മെന്റ്സിന്റെ അനുബന്ധ സ്ഥാപനമായ മാർഗോ നെറ്റ്‌വർക്കുമായി സഹകരിച്ചാണ് ഈ സേവനം നടപ്പിലാക്കുന്നത്.
2022ഓടെ പദ്ധതി ആരംഭിക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യം വക്കുന്നത്. സൗജന്യമായും സബ്സ്‌ക്രൈബ് ചെയ്തും കാണാവുന്ന പരിപാടികളും സിനിമകളും ആപ്പിലുണ്ടാകും. സിനികളും ഷോകളും വിദ്യാഭ്യാസ പരിപാടികളും ഉൾപ്പടെ ആപ്പ് വഴി ആസ്വദിക്കാനാകും. ടിക്കറ്റ് ബുക്കിങ് ഉൾപ്പടെയുള്ള സംവിധാനങ്ങളും പിന്നീട് ഈ ആപ്പിൽ ലഭ്യമാക്കും.
എല്ലാ പ്രീമിയം, മെയിൽ എക്സ്‌പ്രെസ് ടെയ്നുകളിലും സംവിധാനം ലഭ്യമാകും. വൈഫൈ സംവിധാനം ഉള്ള രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഈ സേവനം ലഭ്യമായിരിക്കും. യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും മറ്റു വരുമാനമാർഗങ്ങൾ കണ്ടെത്തുന്നതിന്റെയും ഭാഗമായാണ് പുതിയ പദ്ധതി.