റിപ്പോര്‍ട്ട്:നാഗേന്ദ്ര ത്രാസി: ഫോട്ടോഗ്രാഫര്‍: സന്തോഷ് കുന്ദേശ്വര്‍
WD
ക്ഷേത്രത്തിലെത്തുന്ന ആയിര കണക്കിനു ഭക്തന്‍മാര്‍ക്ക് ദിവസേന അന്നദാനം നല്‍കുന്നുണ്ട്. ക്ഷേത്രത്തിനു വെളിയിലെ പടിഞ്ഞാറെ തെരുവില്‍ ത്രയംബകേശ്വര ക്ഷേത്രം, ശൃംഗേരി ക്ഷേത്രം, മാരിയമ്മന്‍ ക്ഷേത്രം എന്നിവയും ഉണ്ട്. ഇതു കൂടാതെ മത പഠന കേന്ദ്രങ്ങളും തെരുവിലുണ്ട്. കാഞ്ചി കാമകോടി പീഠം നടത്തുന്ന ശ്രീ ജയേന്ദ്ര സരസ്വതി വേദിക് പഠന കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് സൌജന്യമായി വേദ പഠനം നല്‍കുന്നുണ്ട്.
വിശേഷ ദിവസങ്ങള്‍
വിജയ ദശമിക്കു പുറമേ ചന്ദ്ര യുഗാദി (ചന്ദ്രവര്‍ഷം), രാമനവമി, നവരാത്രി, സൂര്യ യുഗാദി(സൂര്യ വര്‍ഷം), മൂകാംബികാ ജന്‍മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, കൃഷ്ണാഷ്ടമി, നരക ചതുര്‍ദശി എന്നിവയെല്ലാം വിശേഷമായിട്ട് ആഘോഷിക്കുന്നു
കൊല്ലൂരില്‍ എത്തിച്ചേരേണ്ട വിധം
കര്‍ണാടകയുടെ തീരദേശ ജില്ലയായ ഉഡുപ്പിയിലാണ് കൊല്ലുര്‍ സ്ഥിതി ചെയ്യുന്നത്. കര്‍ണ്ണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയാണ് ഇത്. മംഗലാപുരത്തു നിന്നും 135 കിലോമീറ്റര്‍ ദൂരെത്തിലാണ് കൊല്ലൂര്‍. റോഡ്, റയില്‍, വിമാനം, കടല്‍മാര്‍ഗ്ഗം എല്ലാം ഇവിടെ എത്തിച്ചേരാം.
WD
റോഡ് മാര്‍ഗ്ഗമാണെങ്കില്‍ ഉഡുപ്പിയില്‍ നിന്നും 35 കിലോമീറ്ററും, കുന്ദപ്പൂരില്‍ നിന്നാണെങ്കില്‍ 40 കിലോമീറ്ററും വരും. കുന്ദപ്പൂര്‍ തന്നെയാണ് അടുത്തുള്ള റയില്‍വേ സ്റ്റേഷന്‍. മാംഗ്ലൂരില്‍ വിമാനത്താവളവുമുണ്ട്. തീര്‍ത്ഥാടന കേന്ദ്രത്തിന് അടുത്തു തന്നെ പണക്കാരും പാവപ്പെട്ടവരുമായ തീര്‍ത്ഥാടകര്‍ക്ക് അനുയോജ്യമായ ലോഡ്ജിംഗ് സൌകര്യങ്ങളും ഇവിടെയുണ്ട്.